തമ്മിൽ പിണങ്ങി പോവല്ലേ; അ​ജി​നും​ ​ഞാ​നും​ ​എ​ട്ടാം​ ​ക്ളാ​സ് ​മു​ത​ൽ​ ​പ്ള​സ്ടു​വ​രെ​ ​ഒ​രു​മി​ച്ച് ​പ​ഠി​ച്ച​താ​ണ്

Sunday 12 April 2026 12:00 AM IST

ഈ​ ​കൊ​ച്ചു​ ​കേ​ര​ള​ത്തി​ൽ​ ​എ​ന്തൊ​ക്കെ​യാ​ണ് ​ന​ട​ക്കു​ന്ന​ത് ​!​ ​ഹാ​ഷി​റി​ന്റെ​ ​ഡ​യ​ലോ​ഗ് ​ക​ടം​ ​എ​ടു​ത്ത് ​വാ​യി​ച്ച് ​തു​ട​ങ്ങാം.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​താ​ര​ങ്ങ​ളി​ല്ലാ​ത്ത​ ​ചി​ത്രം​ 100​ ​കോ​ടി​ ​ക്ള​ബ് ​ക​യ​റി.​ ​ന​വാ​ഗ​ത​നാ​യ​ ​സ​വി​ൻ​ ​സ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വാ​ഴ​ 2​ ​നേ​ടു​ന്ന​ ​ച​രി​ത്ര​ ​വി​ജ​യം​ ​ക​ണ്ടു​ ​അ​ത്ഭു​ത​പ്പെ​ടു​ക​യാ​ണ് ​സി​നി​മാ​ലോ​കം.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​താ​ര​ങ്ങ​ളാ​യ​ ​ഹാ​ഷി​ർ,​ ​അ​ല​ൻ​ ​ബി​ൻ​ ​സി​റാ​ജ്,​ ​വി​നാ​യ​ക്,​ ​അ​ജി​ൻ​ ​ജോ​യ് ​എ​ന്നീ​ ​നാ​ലു​ ​ചെ​റു​പ്പ​ക്കാ​ർ​ ​പ്രേ​ക്ഷ​ക​രെ​ ​എ​ല്ലാം​ ​കൈ​യി​ലെ​ടു​ത്തു.​ ​നാ​ലു​പേ​ർ​ക്കും​ ​ഇ​രു​പ​ത്തി​യ​ഞ്ച് ​വ​യ​സി​ൽ​ ​താ​ഴെ​ ​പ്രാ​യം.​ ​വ​ർ​ക്ക​ല​യ്ക്ക​ടു​ത്ത് ​ക​ല്ല​മ്പ​ല​ത്തു​നി​ന്നാ​ണ് ​നാ​ലു​പേ​രു​ടെ​യും​ ​നാ​ട്.​ ​ഒ​രു​മി​ച്ച് ​റീ​ലും,​ ​വീ​ഡി​യോ​യും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​നി​റ​ച്ച് ​സി​നി​മ​യി​ലേ​ക്ക് ​ഒ​ന്നി​ച്ച് ​ടി​ക്ക​റ്റെ​ടു​ത്ത​താ​ണ് ​ക​ഥ​യു​ടെ​ ​ട്വി​സ്റ്റ്.​ശേ​ഷം​ ​ട്വി​സ്റ്റ് ​നാ​ൽ​വ​ർ​ ​സം​ഘം​ ​പ​റ​യു​ന്നു.

ഞ​ങ്ങ​ൾ​ ​ക്ളാ​സ്‌​മേ​റ്റ്സ് ഹാ​ഷി​ർ​​:​ ​അ​ജി​നും​ ​ഞാ​നും​ ​എ​ട്ടാം​ ​ക്ളാ​സ് ​മു​ത​ൽ​ ​പ്ള​സ്ടു​വ​രെ​ ​ഒ​രു​മി​ച്ച് ​പ​ഠി​ച്ച​താ​ണ്.

വി​നാ​യ​ക്:​ ​ഞാ​ൻ​ ​ഇ​വ​രു​ടെ​ ​ഇ​ട​യി​ലേ​ക്ക് ​വ​രു​ന്ന​ത് ​പ്ള​സ് ​വ​ണ്ണി​നാ​ണ്.​ ​പാ​ള​യം​കു​ന്ന് ​ഗ​വ.​മെ​ന്റ് ​സ്‌​കൂ​ളി​ൽ​ ​ഞ​ങ്ങ​ൾ​ ​മൂ​ന്നു​പേ​രും​ ​ഒ​രു​മി​ച്ചു.​ ​അ​വി​ടെ​ ​നി​ന്ന് ​പി​ന്നീ​ട് ​ഇ​ങ്ങോ​ട്ട് ​ഒ​രു​മി​ച്ച് ​ത​ന്നെ​യാ​ണ്.

അ​ല​ൻ​:​ ​കൊ​വി​ഡി​നു​ ​ശേ​ഷം,​ ​കൃ​ത്യ​മാ​യി​ ​പ​റ​ഞ്ഞാ​ൽ​ 2022​ ​മു​ത​ലാ​ണ് ​ഒ​രു​മി​ച്ച് ​വീ​ഡി​യോ​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​ഞ​ങ്ങ​ൾ​ ​നാ​ലു​പേ​രും​ ​നാ​ലു​ത​രം​ ​വീ​ഡി​യോ​ ​ചെ​യ്തു.

വി​നാ​യ​ക്:​ ​ഞാ​ൻ​ ​നാ​ട്ടി​ൽ​ ​ഉ​ള്ള​വ​രു​മാ​യി​ ​വീ​ഡി​യോ​ ​ചെ​യ്തു.​ ​ഹാ​ഷി​റും​ ​അ​ജി​നും​ ​ടി​ക്ടോ​ക് ​വീ​ഡി​യോ​ക​ൾ​ ​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ഹാ​ഷി​ർ​ ​വി​ളി​ച്ച​പ്പോ​ൾ​ ​ഒ​രു​മി​ച്ച് ​വീ​ഡി​യോ​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി.

അ​ജി​ൻ​:​ ​ഞ​ങ്ങ​ൾ​ ​അ​ഞ്ചു​പേ​രാ​യി​രു​ന്നു.​ ​ആ​കാ​ശ് ​ആ​ണ് ​അ​ഞ്ചാ​മ​ൻ.​ ​ഞ​ങ്ങ​ൾ​ ​ബേ​സ് ​സെ​റ്റാ​യി​ ​വ​ന്ന​പ്പോ​ഴേ​ക്കും​ ​ആ​കാ​ശി​ന് ​ദു​ബാ​യി​ൽ​ ​ജോ​ലി​ ​സെ​റ്റാ​യി.​ ​സി​നി​മ​ ​ക​ണ്ട് ​ആ​കാ​ശ് ​വി​ളി​ച്ചു.​ ​ഒ​ത്തി​രി​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​പ​റ​ഞ്ഞു.

ഫു​ൾ​ ​കൈ​യീ​ന്ന് ​പോ​യി

വി​നാ​യ​ക്​:​ ​സി​നി​മ​യു​ടെ​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​വി​ജ​യം​ ​ഞ​ങ്ങ​ൾ​ ​ആ​രും​ ​പ്ര​തീ​ക്ഷി​ച്ചി​ല്ല. അ​ല​ൻ​:​ ​വി​ജ​യി​ക്ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചു.​ ​ഇ​തൊ​ന്നും​ ​ഒ​രി​ക്ക​ലും​ ​പ്ര​തീ​ക്ഷി​ച്ച​ത​ല്ല.​ ​അ​തി​ന് ​പ്രേ​ക്ഷ​ക​രോ​ട് ​ന​ന്ദി.

ഹാ​ഷി​ർ​​:​ ​ഞ​ങ്ങ​ൾ​ക്ക് ​ഏ​റ്റ​വും​ ​ക​ട​പ്പാ​ട് ​വി​പി​ൻ​ ​(​തി​ര​ക്ക​ഥാ​കൃ​ത്ത് ​വി​പി​ൻ​ദാ​സ്)​ ​ചേ​ട്ട​നോ​ടാ​ണ്.​ ​സം​വി​ധാ​യ​ക​ൻ​ ​സ​വി​ൻ​ ​സി​നോ​ട് ​ഒ​രു​പാ​ട് ​ന​ന്ദി​യു​ണ്ട്.​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​വി​ജ​യ​മാ​യി​ ​തീ​രാ​ൻ​ ​ക്യാ​മ​റാ​മാ​ൻ​ ​അ​ഖി​ൽ​ ​ലൈ​ലാ​സു​ര​നും​ ​എ​ ​ഡി​ ​ആ​യി​ ​വ​ർ​ക്ക് ​ചെ​യ്ത​ ​എ​ല്ലാ​വ​രും​ ​സ​പ്പോ​ർ​ട്ട് ​ചെ​യ്തു.

അ​ജി​ൻ​:​ ​ഞ​ങ്ങ​ളെ​ ​കൊ​ണ്ടു​വ​ന്ന​ത് ​വി​പി​ൻ​ ​ചേ​ട്ട​ൻ​ ​ആ​ണ്.​ ​സ​വി​ൻ​ ​സി​ന് ​ന​ന്ദി.

അ​ടു​ത്ത​ ​റീൽ ഹാ​ഷി​ർ​:​ ​റീ​ൽ​ ​ചെ​യ്യു​ന്ന​ത് ​തു​ട​രും.​ ​സ​മ​യ​ത്തി​ന്റെ​ ​ഒ​രു​ ​ചെ​റി​യ​ ​പ്ര​ശ്നം​ ​മാ​ത്ര​മേ​ ​ഉ​ള്ളൂ. അ​ജി​ൻ​:​ ​അ​ടു​ത്ത​ ​റീ​ൽ​ ​എ​പ്പോ​ൾ​ ​എ​ന്ന് ​പ​റ​യാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​പ​ര​മാ​വ​ധി​ ​ശ്ര​മി​ക്കും.​ ​നാ​ട്ടി​ൽ​ ​വ​ന്നു​ക​ഴി​ഞ്ഞ് ​ഷൂ​ട്ട് ​ചെ​യ്യ​ണം.​ ​അ​തി​ന്റെ​ ​കാ​ര്യ​ങ്ങ​ൾ​ ​ഇ​നി​യും​ ​ശ്ര​ദ്ധി​ക്ക​ണം.

വി​നാ​യ​ക്:​ ​എ​ന്ന​ത്തേും​ ​പോ​ലെ​ ​ന​ല്ല​ ​ക​ണ്ട​ന്റി​ൽ​ ​ത​ന്നെ​ ​ആ​യി​രി​ക്കും. അ​ല​ൻ​​:​ ​റീ​ലും​ ​വീ​ഡി​യോ​യും​ ​ആ​ണ് ​ഞ​ങ്ങ​ളു​ടെ​ ​ബേ​സ്.

ഹീ​റോ​സ്ഞ​ങ്ങ​ൾ​ ​അ​ല്ല വി​നാ​യ​ക്​:​ ​ശ​രി​ക്കും​ ​വാ​ഴ​ 2​ന്റെ​ ​പി​ന്നിൽപ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ് യ​ഥാ​ർ​ത്ഥ​ ​ഹീ​റോ​സ്.

അ​ല​ൻ​:​ 115​ ​ദി​വ​സം​ ​ഒ​രു​ ​കു​ടും​ബം​ ​പോ​ലെ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ഞ​ങ്ങ​ളു​ടെ​ ​സി​നി​മ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​ല്ലാ​വ​രും​ ​ക​ണ്ടു.

ഹാ​ഷി​ർ​:​ ​സ​ത്യ​ത്തി​ൽ​ ​അ​വ​രാ​ണ് ​മു​ഖ്യ​ ​പ​ങ്കാ​ളി​ക​ൾ.​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പ്രാ​വ​ശ്യം​ ​സി​നി​മ​ ​ക​ണ്ടു.

അ​ജി​ൻ​​:​ ​വ​ലിയഒ​രു​ ​കൂ​ട്ടാ​യ്മ​യു​ണ്ട്.​ ​ഞ​ങ്ങ​ൾ​ ​നാ​ലു​പേ​‌​ർ​ക്കും​ ​അ​നു​യോ​ജ്യ​മാ​യ​ ​ക​ഥാ​പാ​ത്രം​ ​ത​ന്ന​ ​ത​ന്നു. ഞ​ങ്ങ​ൾ​ ​എ​ല്ലാ​വ​ർ​ക്കും​ ​കി​ട്ടി​യ​ ​വി​ജ​യം.​ ​വി​പി​ൻ​ ​ചേ​ട്ട​നും​ ​സ​വി​ൻ​സി​നും​ ​ഒ​ത്തി​രി​ ​ന​ന്ദി.