ഹജ്ജ് ക്ലാസ് സമാപിച്ചു

Sunday 12 April 2026 12:16 AM IST
രിഫാഇയ്യ ഹജ്ജ് പഠന ക്ലാസ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം കെ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: പുത്തൂർ കൊയിലാട് റിഫാഇയ്യ സെന്റർ സംഘടിപ്പിച്ച ഹജ്ജ് ക്ലാസ് സമാപിച്ചു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.പി ഹുസൈൻ ഹാജിയുടെ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ആലി കുട്ടി, ഫൈസി മടവൂർ ക്ലാസിന് നേതൃത്വം നൽകി. രിഫാഇയ്യ ചെയർമാൻ കുഞ്ഞി സീതി കോയ തങ്ങൾ, അബ്ദുറഹ്മാൻ സഖാഫി, അബ്ദുറസാഖ് സഖാഫി, ഷബീർ ജാതിയേരി, ഹകീം മുസ്‌ലിയാർ, ഷംസു സഖാഫി, സലീം മടവൂർ, പി.കെ. ഫിറോസ്, കെ.എം അഹമദ് കുട്ടി, റിയാസ് പാലക്കുന്ന് അലി, കെ.കെ അബ്ദുള്ള സംബന്ധിച്ചു. ഉസ്മാൻ സ്വാഗതവും ഹമീദ് ഹാജി നന്ദിയും പറഞ്ഞു.