വോളിബാൾ ടൂർണമെന്റ് ഇന്ന്
Sunday 12 April 2026 1:41 AM IST
മണ്ണാർക്കാട്: സെന്റ് തോമസ് ഐ.ടി.ഐ സിൽവർ ജൂബിലിയുടെ ഭാഗമായി ഇന്ന് അഖില കേരള വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. കാഞ്ഞിരപ്പുഴ സാന്തോം വോളി ക്ലബ്ബും കെ.സി.വൈ.എം കാഞ്ഞിരപ്പുഴ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂർണമെന്റ് വൈകിട്ട് 6.30ന് കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളി ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള വോളിബാൾ താരങ്ങൾ അണിനിരക്കും. സെന്റ് ജോർജ് അരുവിത്തുറ, ഹോളി ഗ്രേസ് മാള, ക്രൈസ്റ്റ് ഇരിങ്ങാലക്കുട, മുംബൈ സ്‌പൈക്കേഴ്സ് ടീമുകളാണ് മത്സരിക്കുന്നത്. വിജയിക്കുന്ന ടീമിന് 20,000 രൂപയാണ് സമ്മാനതുക. രണ്ടാംസ്ഥാനക്കാർക്ക് 10,000 രൂപയും മൂന്നാംസ്ഥാനക്കാർക്ക് 5000രൂപയും ലഭിക്കും.