അഡലക്സിൽ ഗ്ലോബൽ ഹെൽത്ത് ഫിറ്റ്നസ് എക്സ്പോ ജനുവരി 22 മുതൽ

Sunday 12 April 2026 12:55 AM IST

കൊച്ചി: പ്രഥമ ഗ്ലോബൽ ഹെൽത്ത്, ഫിറ്റ്നസ്, സ്‌പോർട്‌സ് ആൻഡ് വെൽനസ് എക്സ്പോ (ജി.എച്ച്.എഫ്.എക്സ്-2027) 2027 ജനുവരി 22 മുതൽ 24 വരെ അങ്കമാലി അഡലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. ആരോഗ്യ സംരക്ഷണത്തിനും ഫിറ്റ്നസിനും പ്രാധാന്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എക്സ്പോ. ബോഡി ബിൽഡിംഗ്, അത്‌ലറ്റിക്സ്, ആം റെസ്ലിംഗ്, ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബാൾ, വോളിബാൾ, ടെന്നീസ്, ബാഡ്മിന്റൺ, മാർഷ്യൽ ആർട്സ്, യോഗ, ധ്യാനം, കളരിപ്പയറ്റ് തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകളും ആസ്വാദകരും മേളയ്‌ക്കെത്തും.

ഫിറ്റ്നസ് ഉപകരണ നിർമ്മാതാക്കൾ, ന്യൂട്രീഷ്യൻ ബ്രാൻഡുകൾ, സ്പോർട്സ് അപാരൽ ബ്രാൻഡുകൾ, സ്പോർട്സ് ഗുഡ്സ് വിതരണക്കാർ എന്നിവരെല്ലാം ഒരേ വേദിയിൽ അണിനിരക്കും. പ്രമുഖ അത്‌ലറ്റുകൾ, കായികതാരങ്ങൾ, ഫിറ്റ്നസ് ഇൻഫ്ളുവൻസേഴ്സ്, സെലിബ്രിറ്റികൾ എന്നിവർ പങ്കെടുക്കും.