പറയെടുത്ത് മടങ്ങിയ ആന ഹോണടി കേട്ട് വിരണ്ടോടി

Sunday 12 April 2026 1:24 AM IST

​ചേരാനല്ലൂർ​ ​ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ​പ​രി​ഭ്രാ​ന്തി

കൊ​ച്ചി​:​ ​പ​റ​യെ​ടു​പ്പ് ​ക​ഴി​ഞ്ഞ് ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​മ​ട​ങ്ങു​ന്ന​തി​നി​ടെ​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഹോ​ണ​ടി​ ​കേ​ട്ട് ​ആ​ന​ ​വി​ര​ണ്ടോ​ടി​യ​ത് ​പ​രി​ഭ്രാ​ന്തി​ ​പ​ര​ത്തി.​ ​പാ​പ്പാ​നെ​ ​പി​ൻ​കാ​ൽ​ ​കൊ​ണ്ട് ​ത​ട്ടി​യി​ട്ട​ ​ശേ​ഷം​ ​സ​മീ​പ​ത്തെ​ ​ആ​ളൊ​ഴി​ഞ്ഞ​ ​പ​റ​മ്പി​ലേ​ക്കാ​യി​രു​ന്നു​ ​കൊ​മ്പ​ന്റെ​ ​ഓ​ട്ടം. ചേ​രാ​ന​ല്ലൂ​ർ​ ​ഇ​ട​യ​ക്കു​ന്നം​ ​പാ​ർ​ത്ഥ​സാ​ര​ഥി​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടാ​ണ് ​സം​ഭ​വം.​ ​ആ​റു​ ​ദി​വ​സം​ ​മു​മ്പ് ​തു​ട​ങ്ങി​യ​ ​ഉ​ത്സ​വ​ത്തി​ൽ​ ​പ​റ​യ്ക്കെ​ഴു​ന്ന​ള്ളു​ന്ന​ത് ​തൃ​പ്പൂ​ണി​ത്തു​റ​യി​ലെ​ ​പൂ​ർ​ണ​ശ്രീ​ ​കൊ​ച്ച​യ്യ​പ്പ​ൻ​ ​എ​ന്ന​ ​ആ​ന​യാ​ണ്.​ ​ഇ​ന്ന​ലെ​ ​പ​റ​യെ​ടു​പ്പി​ന് ​പു​റ​പ്പെ​ട്ട് ​പ​രി​സ​ര​ത്തെ​ ​വീ​ടു​ക​ളി​ൽ​ ​പ​റ​യെ​ടു​ത്ത് ​മ​ട​ങ്ങ​വെ​ ​വൈ​കി​ട്ട് 6​ന് ​പാ​ർ​ത്ഥ​സാ​ര​ഥി​ ​ക്ഷേ​ത്ര​ത്തി​ന് 200​ ​മീ​റ്റ​ർ​ ​മാ​റി​ ​ക​ലു​ങ്ക് ​ഭാ​ഗ​ത്ത് ​വ​ച്ചാ​ണ് ​വി​ര​ണ്ട​ത്.​ ​ഈ​ ​സ​മ​യം​ ​ഇ​തു​വ​ഴി​ ​പോ​യ​ ​വാ​ഹ​ന​ങ്ങ​ളി​ലൊ​ന്ന് ​ഉ​ച്ച​ത്തി​ൽ​ ​ഹോ​ൺ​ ​മു​ഴ​ക്കി​യ​ത് ​ആ​ന​യെ​ ​പ്ര​കോ​പി​ച്ചു.​ ​പി​ന്നി​ൽ​ ​വ​ന്ന​ ​ഒ​ന്നാം​പാ​പ്പാ​ൻ​ ​സി​ദ്ധാ​ർ​ത്ഥി​നെ​ ​പി​ൻ​കാ​ല് ​കൊ​ണ്ട് ​ത​ട്ടി​യി​ട്ടു.​ ​തു​ട​ർ​ന്ന് ​തൊ​ട്ട​ടു​ത്ത​ ​പ​റ​മ്പി​ലേ​ക്ക് ​ഓ​ടി​ക്ക​യ​റി.​ ​ഈ​ ​പ​റ​മ്പി​ലാ​ണ് ​ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ​ ​ആ​ന​യെ​ ​ത​ള​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​ ​ഉ​ത്സ​വ​ത്തി​ന് ​ആ​ന​ ​വി​ര​ണ്ടെ​ന്ന​ ​വാ​ർ​ത്ത​ ​പ്ര​ച​രി​ച്ച​തോ​ടെ​ ​ആ​ൾ​ക്കാ​ർ​ ​ത​ടി​ച്ചു​കൂ​ടി.​ ​ചേ​രാ​ന​ല്ലൂ​ർ​ ​പ്രി​ൻ​സി​പ്പ​ൽ​ ​എ​സ്.​ഐ​ ​ജി.​ ​സു​നി​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​എ​ത്തി​യാ​ണ് ​സ്ഥി​തി​ഗ​തി​ക​ൾ​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ക്കി​യ​ത്.​ ​ഇ​തി​നി​ടെ​ ​മ​റ്റ് ​പാ​പ്പാ​ൻ​മാ​ർ​ ​ചേ​‌​ർ​ന്ന് ​ആ​ന​യെ​ ​ത​ള​ച്ചു.​ ​ഉ​ട​മ​ ​രാ​ഹു​ലും​ ​സ്ഥ​ല​ത്തെ​ത്തി. ഇ​ന്ന് ​രാ​വി​ലെ​ ​ആ​റാ​ട്ടോ​ടെ​യാ​ണ് ​ഉ​ത്സ​വ​സ​മാ​പ​നം.​ ​ആ​ന​യു​ടെ​ ​പ്ര​ഹ​ര​മേ​റ്റ് ​പാ​പ്പാ​ൻ​ ​തെ​റി​ച്ചു​വീ​ണെ​ന്ന​ ​പ്ര​ച​ര​ണം​ ​ശ​രി​യ​ല്ലെ​ന്ന് ​ദേ​വ​സ്വം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.​ ​ആ​ന​ ​വി​ര​ണ്ടോ​ടു​ന്ന​തി​നി​ടെ​ ​പാ​പ്പാ​ന് ​വീ​ണ് ​പ​രി​ക്കേ​റ്റ​താ​യാ​ണ് ​വി​ശ​ദീ​ക​ര​ണം.​ ​പ​രി​ക്ക് ​സാ​ര​മു​ള്ള​ത​ല്ല.​ ​ആ​ന​യ്ക് ​ഫി​റ്റ്നെ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ചി​പ്പു​മു​ണ്ടെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.