പെ​രു​മ്പ​ളം​ ​പാ​ലം​ ​വ​ന്നി​ട്ടും​ യാ​ത്രാ​ ​ദു​രി​തം​ ​ഒ​ഴി​ഞ്ഞി​ല്ല

Sunday 12 April 2026 1:26 AM IST

കൊ​ച്ചി​:​ ​പെ​രു​മ്പ​ളം​ ​-​ ​അ​രൂ​ക്കു​റ്റി​ ​പാ​ലം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യെ​ങ്കി​ലും​ ​ദ്വീ​പ് ​നി​വാ​സി​ക​ളു​ടെ​ ​യാ​ത്രാ​ദു​രി​ത​ത്തി​ന് ​ശാ​ശ്വ​ത​ ​പ​രി​ഹാ​ര​മാ​യി​ല്ല.​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​കാ​ത്തി​രു​ന്ന് ​കി​ട്ടി​യ​ ​പാ​ലം​ ​രാ​ത്രി​യാ​ത്ര​ ​സു​ഗ​മ​മാ​ക്കി​യെ​ന്ന​തൊ​ഴി​ച്ചാ​ൽ​ ​ദ്വീ​പ് ​നി​വാ​സി​ക​ൾ​ക്കെ​ല്ലാം​ ​ഗു​ണ​പ്പെ​ട്ടി​ല്ല.​ ​ദ്വീ​പി​ലേ​ക്കു​ള്ള​ ​ബോ​ട്ട് ​സ​ർ​വീ​സ് ​ഇ​പ്പോ​ഴും​ ​ഉ​ഷാ​റാ​യി​ ​ന​ട​ക്കു​ന്നു​ണ്ട്. അ​രൂ​ക്കു​റ്റി​യി​ലെ​ ​വ​ടു​ത​ല​യേ​യും​ ​പെ​രു​മ്പ​ളം​ ​ദ്വീ​പി​നേ​യും​ ​ത​മ്മി​ൽ​ ​ബ​ന്ധി​പ്പി​ച്ച് 106​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ ​നി​ർ​മ്മി​ച്ച​ ​പെ​രു​മ്പ​ളം​ ​-​ ​പാ​ണാ​വ​ള്ളി​ ​പാ​ല​മാ​ണ് ​വി​വാ​ദ​ത്തി​ൽ.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​തൊ​ട്ടു​മു​മ്പ് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നാ​ണ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ത്. സം​സ്ഥാ​ന​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ദ്വീ​പ് ​പ​ഞ്ചാ​യ​ത്താ​ണ് ​പെ​രു​മ്പ​ളം.​ ​പാ​ണാ​വ​ള്ളി​യി​ൽ​നി​ന്ന് ​ദ്വീ​പി​ന്റെ​ ​മ​ദ്ധ്യ​ഭാ​ഗ​ത്തെ​ ​മാ​ർ​ക്ക​റ്റ് ​ജെ​ട്ടി​യു​മാ​യി​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​ബോ​ട്ട്,​ ​ജ​ങ്കാ​ർ​ ​സ​ർ​വീ​സും,​ ​കി​ഴ​ക്കേ​ ​അ​റ്റ​ത്തു​നി​ന്ന് ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ലെ​ ​പൂ​ത്തോ​ട്ട​യി​ലേ​ക്കു​ള്ള​ ​ബോ​ട്ട് ​സ​ർ​വീ​സു​മാ​യി​രു​ന്നു​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​ശ്ര​യം. 7.5​ ​കി​ലോ​മീ​റ്റ​ർ​ ​നീ​ള​മു​ള്ള​ ​ദ്വീ​പി​ലെ​ ​വ​ട​ക്കേ​ ​അ​റ്റ​ത്താ​ണ് ​പാ​ലം.​ ​അ​വി​ടെ​യു​ള്ള​താ​ക​ട്ടെ​ ​ദ്വീ​പി​ലെ​ ​ആ​കെ​ ​ജ​ന​സം​ഖ്യ​യു​ടെ​ 25​ശ​ത​മാ​നം​ ​മാ​ത്ര​വും.​ ​ബാ​ക്കി​ 75​ ​ശ​ത​മാ​നം​ ​ആ​ളു​ക​ൾ​ക്കും​ ​യാ​ത്ര​ ​ദു​രി​ത​മാ​യി​ ​അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.​ ​രാ​ത്രി​ 9.45​ന് ​ശേ​ഷ​വും​ ​ഇ​പ്പോ​ൾ​ ​ദ്വീ​പി​ൽ​ ​എ​ത്താ​മെ​ന്ന​തു​മാ​ത്ര​മാ​ണ് ​ഭൂ​രി​ഭാ​ഗം​ ​നി​വാ​സി​ക​ൾ​ക്കും​ ​പാ​ലം​ ​കൊ​ണ്ടു​കി​ട്ടി​യ​ ​ഗു​ണം.​ ​പാ​ലം​ ​പെ​രു​മ്പ​ളം​ ​ദ്വീ​പി​ന്റെ​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​വി​ക​സ​ന​ത്തി​ന് ​മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ആ​ർ​ക്കും​ ​ത​ർ​ക്ക​മി​ല്ല.

 അഞ്ച് പതിറ്റാണ്ടുകാലത്തെ മുറവിളിക്കുശേഷം പാലം വന്നപ്പോൾ പാണാവള്ളി - പെരുമ്പളം ജങ്കാർ സർവീസും പെരുമ്പളം വാത്തികാട് - പൂത്തോട്ട ജങ്കാർ സർവീസുകൾ നിറുത്തലാക്കി

 പാലം വന്നപ്പോൾ പ്രഖ്യാപിച്ച വൈറ്റില, ചേർത്തല, കോട്ടയം, ആലപ്പുഴ കെ.എസ്.ആർ.ടി.സി സർവീസുകളും പിന്നീട് ഉണ്ടായില്ല.

സ്വന്തമായി വാഹനമുള്ളവർക്ക് പുതിയ പാലം അനുഗ്രഹമാണ്. പകൽ യാത്രയ്ക്ക് ബഹുഭൂരിപക്ഷത്തിനും ആശ്രയം ബോട്ട് മാത്രമാണ്. പാലം വന്നിട്ടും ബോട്ട് സർവീസിലെ ആൾത്തിരക്കിന് യാതൊരു കുറവുമില്ല

പി.പി. പ്രസാദ്, പെരുമ്പളം.

പാലം ദ്വീപിന്റെ വടക്കേ അറ്റത്ത് ആയിപ്പോയതാണ് പ്രശ്നം. മറ്റുള്ളവർക്ക് പാലത്തിൽ എത്താൻ ഓട്ടോറിക്ഷയിൽ 125 രൂപ നൽകി യാത്രചെയ്യണം. ദ്വീപിലെ ഇടുങ്ങിയ റോഡുകൾക്ക് വീതികൂട്ടി പാലത്തിലേക്കുള്ള ഗതാഗതം സുഗമമാക്കണം''

ശശികുമാർ, പെരുമ്പളം.

പെരുമ്പളത്തേക്ക് ബസ് സർവീസ് ദീർഘിപ്പിച്ചെങ്കിൽ മാത്രമേ സാധാരണക്കാർക്ക് പ്രയോജനം ഉണ്ടാകൂ. അതിന് പനമ്പുകാട്- ന്യൂ സൗത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതികൂട്ടി നിർമ്മിക്കണം.

എം.എസ്. ദേവരാജ്

മഴുവൻശേരിൽ

പെരുമ്പളം - അരൂക്കുറ്റി പാലം:

ചെലവ്: 106 കോടി

ദൂരം: 1455. 40 മീറ്റർ

വീതി: 11 മീറ്റർ

ഇരുവശത്തുമുള്ള നടപ്പാത: 1.5 മീറ്റർ

പെരുമ്പളം ദ്വീപ്:

വിസ്തീർണം: 16.38 ച.കി.മീ

വാർഡുകൾ : 15

ജനസംഖ്യ : 10,000