അ​ര​മ​ന​യ്ക്ക് ​മു​ന്നിൽ പ്ര​തി​ഷേ​ധ​ ​സം​ഗ​മം

Sunday 12 April 2026 1:27 AM IST

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​അ​ര​മ​ന​യ്ക്ക് ​മു​ന്നി​ൽ​ ​വ​ൺ​ ​ച​ർ​ച്ച് ​വ​ൺ​ ​കു​ർ​ബാ​ന​ ​മൂ​വ്‌​മെ​ന്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​സം​ഗ​മം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​എ​റ​ണാ​കു​ളം​-​അ​ങ്ക​മാ​ലി​ ​അ​തി​രൂ​പ​ത​യി​ൽ​ ​സാ​മ്പ​ത്തി​ക​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ​പി​ടി​ക്ക​പ്പെ​ടു​ന്ന​ ​വൈ​ദി​ക​രെ​യും​ ​അ​വ​രെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​അ​തി​രൂ​പ​ത​ ​ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും​ ​പ​ദ​വി​ക​ളി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​സം​ഗ​മം​ ​ന​ട​ത്തി​യ​ത്.​ ​ചീ​ഫ് ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​അ​ഡ്വ.​ ​മ​ത്താ​യി​ ​മു​തി​രേ​ന്തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​തെ​റ്റാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​ ​വൈ​ദി​ക​രെ​ ​സ​ഭാ​പ​ര​മാ​യ​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​യ​മി​ച്ചാ​ൽ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​ക്കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​അ​ഡ്വ.​ ​ജോ​യ് ​ജോ​ർ​ജ്,​ ​വൈ​ശാ​ഖ് ​ഉ​ദ​യം​പേ​രൂ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.