ബാലവേദി കലാവതരണം
Sunday 12 April 2026 1:43 AM IST
പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറി സർഗ്ഗരശ്മി ബാലവേദിയുടെ ചിറകുകൾ എന്ന ആശയത്തിലുള്ള ഏപ്രിൽ മാസത്തെ കലാവതരണങ്ങൾ ഗവ. വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. പി.മുരളി ഉദ്ഘാടനം ചെയ്തു. ബാലവേദി അംഗവും പത്തിരിപ്പാല ഗവ: ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയുമായ രചന കെ.കൃഷ്ണദാസിന്റെ ആദ്യ കവിതാ സമാഹാരം 'തിരിച്ചറിവിന്റെ കാലം' പ്രകാശനം ചെയ്തു. പാലക്കാട് ജില്ലാ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ടി.ആർ.അജയൻ പുസ്തക പ്രകാശനം നിർവഹിച്ചു. യുവകവി കെ.ജി.സിജേഷ് പുസ്തകം ഏറ്റുവാങ്ങി. കവി മഹേന്ദർ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജ്യോതിബായ് പരിയാടത്ത്, എം.വി.ബീന, ഡോ. പി.സി.ഏലിയാമ്മ, രചന കെ.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.