ഇ​ട​ത് ​മു​ന്ന​ണി​ ​ജി​ല്ല​യിൽ ല​ക്ഷ്യ​മി​ട്ട​ത് 7ൽ,​ ​പ്ര​തീ​ക്ഷ​ 5ൽ

Sunday 12 April 2026 1:32 AM IST

കൊ​ച്ചി​:​ ​ഭ​ര​ണ​ത്തു​ട​ർ​ച്ച​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​ഇ​ട​ത് ​മു​ന്ന​ണി,​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​പ്ര​തീ​ക്ഷ​ ​വ​യ്ക്കു​ന്ന​ത് ​അ​ഞ്ച് ​മ​ണ്ഡ​ല​ങ്ങ​ളി​ൽ.​ ​ഇ​തി​ൽ​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​മ​ത്സ​രി​ച്ച​ ​ക​ള​മ​ശേ​രി​യി​ലും​ ​കെ.​ജെ.​ ​മാ​ക്സി​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​കൊ​ച്ചി​യി​ലും​ ​വി​ജ​യം​ ​ഉ​റ​പ്പു​ ​പ​റ​യു​ന്നു.​ ​വൈ​പ്പി​ൻ,​ ​തൃ​പ്പൂ​ണി​ത്തു​റ,​ ​കോ​ത​മം​ഗ​ലം​ ​എ​ന്നി​വ​യാ​ണ് ​പ്ര​തീ​ക്ഷ​യു​ള്ള​ ​മ​റ്റ് ​മ​ണ്ഡ​ല​ങ്ങ​ൾ.​ ​ബൂ​ത്തു​ത​ല​ ​വി​വ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഇ​ട​ത് ​മു​ന്ന​ണി​യു​ടെ​ ​വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​ഞ്ച് ​മ​ണ്ഡ​ല​ങ്ങ​ളാ​ണ് ​ഇ​ട​തി​നൊ​പ്പം​ ​നി​ന്ന​ത്.​ ​ഇ​തി​ൽ​ ​കു​ന്ന​ത്തു​നാ​ട് ​ന​ഷ്ട​പ്പെ​ട്ടേ​ക്കാം.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ഇ​ട​ത്തേ​ക്ക് ​ചാ​യു​മെ​ന്നും​ ​മു​ന്ന​ണി​ ​ഉ​റ​പ്പി​ക്കു​ന്നു.​ 14​ ​മ​ണ്ഡ​ല​ങ്ങ​ളു​ള്ള​ ​ജി​ല്ല​യി​ൽ​ ​ഏ​ഴി​ട​ത്ത് ​വി​ജ​യം​ ​നേ​ട​ണ​മെ​ന്നാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​ല​ക്ഷ്യം. ​ ​കൈ​പ്പ​മം​ഗ​ല​ത്ത് ​നി​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നെ​ ​നേ​രി​ടാ​ൻ​ ​പ​റ​വൂ​രി​ലേ​ക്ക് ​കൂ​ടു​മാ​റി​യ​ ​ഇ.​ടി.​ ​ടൈ​സ​ണും​ ​ക​ന​ത്ത​ ​പോ​ളിം​ഗ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​കു​ന്ന​ത്തു​നാ​ട്ടി​ൽ​ ​പി.​വി.​ ​ശ്രീ​നി​ജി​നും​ ​മി​ക​ച്ച​ ​മ​ത്സ​രം​ ​കാ​ഴ്ച​വ​ച്ചെ​ന്നും​ ​വി​ല​യി​രു​ത്തു​ന്നു. എ​ൻ.​ഡി.​എ​ ​പി​ടി​ക്കു​ന്ന​ ​വോ​ട്ടു​ക​ൾ​ ​വി​ജ​യ​ത്തി​ന് ​നി​ർ​ണാ​യ​ക​മാ​കും.​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​ ​അ​രു​ൺ​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​മൂ​വാ​റ്റു​പു​ഴ,​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ല​ങ്ങ​ളാ​യ​ ​പെ​രു​മ്പാ​വൂ​ർ,​ ​പി​റ​വം,​ ​മു​ൻ​ ​എം.​എ​ൽ.​എ.​ ​സാ​ജു​ ​പോ​ൾ​ ​മ​ത്സ​രി​ച്ച​ ​അ​ങ്ക​മാ​ലി​ ​എ​ന്നി​​​വി​​​ട​ങ്ങ​ളി​​​ലും​ ​എ​ൽ.​ഡി.​എ​ഫി​ന് ​ച​ല​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കാ​ൻ​ ​സാ​ധി​ച്ചി​ല്ലെ​ന്നും​ ​മു​ന്ന​ണി​ ​വി​ല​യി​രു​ത്തു​ന്നു.

2021ൽ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വി.ഡി. സതീശൻ വിജയിച്ചത്. 1,57,481 പേരാണ് അന്ന് വോട്ട് ചെയ്തത്. 1,57,083 വോട്ടർമാരാണ് ഇക്കുറി പറവൂരിൽ സമ്മതിദാനം വിനിയോഗിച്ചത്. ഇ.ടി. ടൈസൺ നിഷ്പക്ഷ വോട്ടുകളടക്കം നേടിയിട്ടുണ്ടെന്ന് പറയുന്ന നേതൃത്വം, പ്രതിപക്ഷ നേതാവിന്റെ ഭൂരിപക്ഷം കുറയുമെന്ന കണക്കുകൂട്ടലി​ലാണ്.

ട്വന്റി20 എൻ.ഡി.എ. പാളയത്തിൽ എത്തിയതിന് ശേഷമുള്ള തിരഞ്ഞെടുപ്പായതിനാൽ കുന്നത്തുനാട്ടിൽ പ്രവചനാതീതമാണ് കാര്യങ്ങൾ. 2021ൽ 1,54,359 പേരാണ് കുന്നത്തുനാട്ടിൽ വോട്ട് ചെയ്തത്. ഇക്കുറി ഇത് 1,58,339 പേരായി ഉയർന്നു.

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായ എം.ബി. ഷൈനി മത്സരിക്കുന്ന വൈപ്പിനിലും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ മത്സരിക്കുന്ന തൃപ്പൂണിത്തുറയിലും ആന്റണി ജോൺ മത്സരിക്കുന്ന കോതമംഗലത്തും വിജയം ചെറിയ മാർജിനിലായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

ജില്ല മാറിയെത്തിയ എ.എം. ആരിഫിന് ആലുവയിലും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുഷ്പദാസിന് തൃക്കാക്കരയിലും നല്ല മത്സരം കാഴ്ചവയ്ക്കാൻ സാധിച്ചെങ്കി​ലും വി​ജയപ്രതീക്ഷയി​ല്ല.