വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വർഷം കഠിനതടവ്

Sunday 12 April 2026 1:05 AM IST

കോട്ടയം: വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈദാ മൻസിലിൽ ഷാജഹാന് (സുരേഷ് -56)​ 37 വർഷം കഠിനതടവും 14,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷണൽ സെഷൻസ് കോടതി (2) ജഡ്ജി എസ്.സുഭാഷാണ് വിധി പറഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടങ്കലിൽ പാർപ്പിക്കുക,പണം വാങ്ങി പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്യുക,അനാശാസ്യകേന്ദ്രം നടത്തുകയെന്നീ കുറ്റങ്ങളിലാണ് ശിക്ഷ. ഇതേ പെൺകുട്ടിയെ തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിക്കാൻ കൂട്ടുനിന്നതിന് ജീവപര്യന്തം ശിക്ഷ ലഭിച്ച് സെൻട്രൽ ജയിലിൽ കഴിയുകയാണ് പ്രതി. സമാനവിധത്തിലുള്ള 22 കേസുകളിലും ഇയാൾ വിചാരണ നേരിടുന്നുണ്ട്. ആദ്യ കേസിലെ 24 വർഷത്തെ ശിക്ഷയും ഇപ്പോൾ വിധിച്ച 37 വർഷത്തെ തടവും ഒന്നിച്ചനുഭവിച്ചാൽ മതി. ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയ മറ്റ് രണ്ട് കേസിലെ ശിക്ഷ 13ന് പ്രഖ്യാപിക്കും.