അനുസ്​മരണം

Saturday 11 April 2026 11:27 PM IST

പത്തനംതിട്ട : ജില്ല സ്‌പോർട്‌സ് കൗൺസിലിന്റെ ആദ്യ സെക്രട്ടറിയും വോളിബാൾ നാഷണൽ റഫറിയുമായിരുന്ന ജോർജ്ജ് ഫിലിപ്പിന്റെ ഒന്നാം അനുസ്​മരണ സമ്മേളനം ജോർജ്ജ് ഫിലിപ്പ് സ്‌പോർട്‌​സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നട​ന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ ഉദ്ഘാടനം ചെയ്തു .മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം മാർത്തോമ ഹയർ സെക്കൻഡറി സ്​കൂൾ പ്രിൻസിപ്പൽ ജിജി മാത്യൂ സ്​കറിയായ്ക്ക് എം.ജി. യൂണിവേഴ്‌​സിറ്റി സെനറ്റ് അംഗം അഡ്വ. ജോൺസൺ വിളവിനാൽ വിതരണം ചെയ്തു . ജോർജ്ജ് ഫിലിപ്പ് സ്‌പോർട്‌​സ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ കരുണാകരൻ കടമ്മനിട്ട അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സലിം പി. ചാക്കോ , ബാബു വടക്കേൽ ,പ്രൊഫ.ടി. കെ. ജി നായർ , സുനു എലിസബേത്ത് കുര്യൻ, എം.വി സഞ്ജു ,എ. ഗോകുലേന്ദ്രൻ ,സോമരാജൻ , അഷറഫ് കെ , ജോർജ്ജ് ബിനുരാജ് ,കെ.സി വർഗ്ഗീസ് , രജീല ആർ. രാജം, പി.വി ഹരിഹരൻ , അഡ്വ. പി.സി ഹരി തുടങ്ങിയവർ പ്രസംഗിച്ചു