വിഷു വിപണനമേള

Saturday 11 April 2026 11:29 PM IST

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലാതല വിഷു വിപണനമേള തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. ആദില ഉദ്ഘാടനം ചെയ്തു.

മുപ്പതോളം കുടുംബശ്രീകൾ ഒരുക്കുന്ന 25 ഓളം സ്റ്റാളുകൾ മേളയുടെ പ്രത്യേകതയാണ്. വിവിധതരം കരകൗശല ഉൽപന്നങ്ങൾ അച്ചാറുകൾ, പലഹാരങ്ങൾ, ജ്യൂസുകൾ, പായസങ്ങൾ, ഐസ് ക്രീമുകൾ, മില്ലറ്റുകൾ, കുടുംബശ്രീ ബ്രാൻഡഡ് ഉൽപന്നങ്ങൾ,,സോപ്പുകൾ, കണിവെള്ളരി, മറ്റു ജൈവ പച്ചക്കറികൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.വിഷുക്കണി കിറ്റും ലഭ്യമാണ്. രാവിലെ 10 മുതൽ രാത്രി 7 വരെയാണ് മേള.