പൊതുസമ്മേളനം

Saturday 11 April 2026 11:31 PM IST

വകയാർ: സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയുടെ മൂറോൻ കൂദാശയോടനുബന്ധിച്ച പൊതുസമ്മേളനം കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. തിരുവല്ല ആർച്ച്ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.സഖറിയാസ് മാർ അപ്രേം, ഡോ.സാമുവൽ മാർ ഐറേനിയോസ് എന്നിവർ അനുഗ്രഹ പ്രഭാക്ഷണം നടത്തി. ഇടവക വികാരി ഫാ. വർഗീസ് കൈതോൺ, ആന്റോ ആന്റണി എം പി, കെ.യു ജനീഷ് കുമാർ എം എൽ എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, അഗസ്റ്റിൻ പുലിമുറ്റത്ത് കോർ​ എപ്പിസ്‌കോപ്പ,മദർ ആർദ്ര, ഫാ.ജോർജ് മാത്യു,ഫാ.ജേക്കബ് ബേബി,റവ.ഫിലിപ്പ്, ഐവാൻ വകയാർ, എം വി. ഫിലിപ്പ്, ജോബിൻ ഈനോസ് എന്നിവർ പ്രസംഗിച്ചു.