കോലോലിപൊയ്ക ക്ഷേത്രത്തിൽ
Sunday 12 April 2026 1:36 AM IST
പുത്തൂർ: തേവലപ്പുറം കിഴക്ക് കോലോലിപൊയ്ക വനദുർഗാ ദേവീക്ഷേത്രത്തിലെ മേടക്കാർത്തിക ഉത്സവത്തിന് തുടക്കമായി. 19ന് സമാപിക്കും. ദിവസവും രാത്രി 7ന് മഹിഷാസുര മർദ്ദിനി സ്ത്രോത്രജപം. 14ന് വൈകിട്ട് 5ന് സത്സംഗ് ഗാനാർച്ചന. 16ന് രാത്രി 8ന് നൃത്തനൃത്യങ്ങൾ, 17ന് രാവിലെ 9ന് മൃത്യുഞ്ജയ ഹോമം, രാത്രി 8ന് കൈകൊട്ടിക്കളി, 18ന് രാവിലെ 7.30ന് അഷ്ടാഭിഷേകം, രാത്രി 8.30ന് നൃത്തനൃത്യങ്ങൾ. 19ന് രാവിലെ 6.30ന് പൊങ്കാല, 9ന് നൂറുംപാലും, വൈകിട്ട് 3ന് ജീവത ഘോഷയാത്ര, 7.45ന് പൂമൂടൽ, 9ന് ഗാനമേള എന്നിവ നടക്കും.