കരുനാഗപ്പള്ളിക്ക് ഒന്നാം സ്ഥാനം

Sunday 12 April 2026 12:38 AM IST

ക​രു​നാ​ഗ​പ്പ​ള്ളി: 2025​-26 സാ​മ്പ​ത്തി​ക വർ​ഷ​ത്തിൽ പ​ദ്ധ​തി വി​ഹി​ത ചെ​ല​വിൽ 74.98 ശ​ത​മാ​നം തു​ക ചെ​ല​വ​ഴി​ച്ചും കെ​ട്ടി​ട നി​കു​തി ഇ​ന​ത്തിൽ 89.5 ശ​ത​മാ​നം തു​ക പി​രി​ച്ചെ​ടു​ത്തും ര​ണ്ടി​ന​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള ന​ഗ​ര​സ​ഭ​ക​ളിൽ അഞ്ചാം സ്ഥാ​ന​വും ജി​ല്ല​യിൽ ഒ​ന്നാം സ്ഥാ​ന​വും ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ നേ​ടി​യ​താ​യി മു​നി​സി​പ്പൽ ചെ​യർ​പേ​ഴ്‌​സൺ പി.സോ​മ​രാ​ജൻ അ​റി​യി​ച്ചു. എ​സ്.സി.പി (എ​സ്.സി) വി​ഭാ​ഗ​ത്തിൽ 92 ശ​ത​മാ​നം തു​ക​യും ടി.എ​സ്.പി (എ​സ്.ടി) വി​ഭാ​ഗ​ത്തിൽ 100 ശ​ത​മാ​നം തു​ക​യും ചെ​ല​വ​ഴി​ച്ചു. ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥരു​ടെ​യും കൗൺ​സിൽ അം​ഗ​ങ്ങ​ളു​ടെ​യും ആ​ത്മാർ​ത്ഥ​തയാ​ണ് ച​രി​ത്ര​നേ​ട്ടത്തിന് പിന്നിലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.