രക്തസാക്ഷിത്വ ദിനാചരണം

Sunday 12 April 2026 1:41 AM IST
നെട്ടയം രാമഭദ്രന്റെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് നെട്ടയം കോണത്തുളള സ്മൃതി മണ്ഡപത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി നൗഷാദ് യൂനിസ്, ഡി.സി.സി. ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, പി.പി. വേണുഗോപാൽ, എസ്.ഇ. സഞ്ജയ്ഖാൻ, സി.ജെ. ഷോം തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു.

അഞ്ചൽ: കോൺഗ്രസ് നേതാവായിരുന്ന നെട്ടയം രാമഭദ്രന്റെ രക്തസാക്ഷി ദിനാചരണം കോൺഗ്രസ് ഏരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. നെട്ടയം കോണത്തുള്ള സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ പുനലൂരിലെ യു.ഡി.എഫ് സ്ഥാനർത്ഥി നൗഷാദ് യൂനിസ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ഏരൂർ സുഭാഷ്, പി.ബി.വേണുഗോപാൽ, എസ്.ഇ.സഞ്ജയ്ഖാൻ, കോൺഗ്രസ് അഞ്ചൽ ബ്ളോക്ക് പ്രസിഡന്റ് സി.ജെ.ഷോം, മണ്ഡലം പ്രസിഡന്റ് ഗീവർഗീസ്, നെട്ടയം സുജി, ഷഹീർ അഞ്ചൽ, പത്തടി സുലൈമാൻ, ഷെരീഫ്, സത്യരാജൻ, മൻസൂർ, ഷെറഫുദ്ദീൻ, അപ്സര ഷാജി, നാസ‌ർ തുടങ്ങിയവ‌ർ പങ്കെടുത്തു.