ഹാജിമാർക്ക് യാത്രയയപ്പ് നൽകി
Sunday 12 April 2026 12:54 AM IST
ചാലിയം: ഹജ്ജിന് പുറപ്പെടുന്നവർക്ക് ചാലിയം മഹല്ല് കമ്മിറ്റി ചാലിയം മുസ്ലിം ജംഇയ്യത്ത് സംഘത്തിന് കീഴിൽ നൽകിയ യാത്രയയപ്പ് ശിഹാബുദ്ദീൻ അൽ ബുഖാരി തങ്ങൾ കടലുണ്ടി ഉദ്ഘാടനം ചെയ്തു. എ.പി. അബ്ദുൽ കരീം ഹാജി അദ്ധ്യക്ഷത വഹിച്ചു. ചാലിയം മുദരിസ് പകരാ മുഹമ്മദ് അഹ്സനി, ഖത്തീബ് ഡോ: നൗഫൽ സഖാഫി വേങ്ങര ഹജ്ജ് സന്ദേശങ്ങൾ നൽകി.
ഹയാത്തുൽ ഇസ്ലാം സദറ് മുഅലിം ഹാഫിള് ഫലല് റഹ്മാൻ സഖാഫി പുല്ലാര, ഡോ: എ.മുഹമ്മദ് ഹനീഫ, ഇ.പി. അബ്ദുസ്സമദ്, എസ്. ഹസ്സൻ കോയ വട്ടപ്പറമ്പ്, ഇ.എം. അബ്ദുൽ അസീസ് ഹാജി, ഡോ: ടി.എ അബ്ദുൽ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.