എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് 17മുതൽ

Sunday 12 April 2026 12:00 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ 17 മുതൽ 22 വരെ എല്ലാ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ബംഗളുരു, ചെന്നൈ,ഷാർജ, ബഹറിൻ,കുവൈറ്റ് എന്നിവിടങ്ങളിലുമായി ആകെ 152 കേന്ദ്രങ്ങളിൽ നടത്തും. എൻജിനിയറിംഗ് എൻട്രൻസിന് 1,08,409 വിദ്യാർത്ഥികളും ഫാർമസി പരീക്ഷയ്ക്ക് 39,737 പേരും അപേക്ഷിച്ചിട്ടുണ്ട്.

എൻജിനിയറിംഗ് പരീക്ഷ 17 മുതൽ 22 വരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയാണ്. ഫാർമസി പരീക്ഷ 18 മുതൽ 20 വരെ രാവിലെ 10 മുതൽ 11.30 വരെയാണ്. എൻജിനിയറിംഗ്, ഫാർമസി പരീക്ഷ തുടങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിനൊപ്പം ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐ.ഡി, ആധാർ കാർഡ്/ഇ-ആധാർ, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവി/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി കരുതണം. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. കേരളത്തിലെ സർക്കാർ/കോസ്റ്റ് ഷെയറിംഗ്/സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്, ഫാർമസി കോളേജുകളിലേക്കുള്ള പ്രവേശനം കീം 2026 റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ്.

സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​എം.​ ​എ​സ്.​ ​ഡ​ബ്ല്യു​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്‌​കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ​ ​മു​ഖ്യ​കേ​ന്ദ്ര​ത്തി​ലും​ ​കാ​ല​ടി,​ ​തി​രൂ​ർ,​ ​പ​യ്യ​ന്നൂ​ർ​ ​പ്രാ​ദേ​ശി​ക​ ​ക്യാ​മ്പ​സു​ക​ളി​ലും​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക് ​(​എം.​ ​എ​സ്.​ ​ഡ​ബ്ല്യു​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​വാ​ർ​ഷി​ക​ ​ട്യൂ​ഷ​ൻ​ ​ഫീ​സ്‌​ 7500​ ​രൂ​പ​യാ​ണ്.​ ​സ്കോ​ള​ർ​ഷി​പ്പും​ ​ല​ഭ്യ​മാ​ണ്.​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്കി​ൽ​ ​ബി​രു​ദം​ ​നേ​ടി​യ​വ​ർ​ക്ക് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്കി​ൽ​ 10​%​ ​വെ​യ്‌​റ്റേ​ജ് ​ല​ഭി​ക്കും.​ ​എ​സ്.​ ​സി.,​ ​എ​സ്.​ ​ടി.,​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ,​ ​ഭി​ന്ന​ലിം​ഗ​ക്കാ​ർ​ ​എ​ന്നി​വ​ർ​ക്ക് 5​%​ ​മാ​ർ​ക്കി​ള​വ് ​ഉ​ണ്ടാ​യി​രി​ക്കും.​ ​മേ​യ് ​നാ​ല് ​മു​ത​ൽ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ ​ആ​രം​ഭി​ക്കും.​ ​മേ​യ് 18​ന് ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​മേ​യ് 21​ന് ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ങ്ങും.​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​നും​ ​w​w​w.​s​s​u​s.​a​c.​i​n.​ ​ഫോ​ൺ​:​ 0484​-2699731.