ഭിന്നശേഷി കുട്ടികൾക്ക് മ്യൂസിക് തെറാപ്പി സെന്റർ
Sunday 12 April 2026 12:56 AM IST
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതത്തിൽ സംഗീതത്തിലൂടെ മാറ്റങ്ങൾ ലക്ഷ്യമിട്ട് രാഗരഞ്ജിനി സെന്റർ ഫോർ മ്യൂസിക് തെറാപ്പി കോഴിക്കോട്ട് പ്രവർത്തനമാരംഭിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 12 ന് സംഗീത സംവിധായകൻ തേജ് മെർവിൻ സെന്റർ ഉദ്ഘാടനം ചെയ്യും. ഓട്ടിസം ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ശാസ്ത്രീയമായ മ്യൂസിക് തെറാപ്പിയിലൂടെ മാനസികവും സ്വഭാവപരവുമായ മാറ്റങ്ങൾ വരുത്തുകയാണ് ലക്ഷ്യം. ബോളിവുഡ് താരം അമീർ ഖാന്റെ 'സിതാരേ സമീൻ പർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോപീകൃഷ്ണൻ വർമയുടെ മാതാവ് പി.ആർ. രഞ്ജിനി വർമയാണ് സംരംഭത്തിന്റെ സ്ഥാപക. 2008 മുതൽ ഈ രംഗത്തുള്ള ഇവർ നിലവിൽ കൊച്ചിയിലും കോഴിക്കോടും സേവനം നൽകിവരുന്നു.