സാക്ഷരതാമിഷൻ അതോറിറ്റിയിൽ ഇന്റേൺഷിപ്പിന് അവസരം

Sunday 12 April 2026 12:08 AM IST

മലപ്പുറം: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി 2026-27 വർഷത്തേക്കുള്ള ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന ബിരുദ /ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ mpm.literacy@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഏപ്രിൽ 20നകം ലഭിക്കണം. ഒന്നിലധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ ഏകോപിപ്പിച്ച് സ്ഥാപനമേധാവിയുടെ ശുപാർശ കത്തിനൊപ്പം ലഭ്യമാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ 500 രൂപ ഇന്റേൺഷിപ്പ് ഫീസടക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാക്ഷരത മിഷൻ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0483 2734670 , 9446630185.