പുസ്തക പ്രകാശനം ഇന്ന്
Sunday 12 April 2026 12:09 AM IST
മലപ്പുറം: ഓമന കരുമുത്തിൽ എഴുതിയ 'സ്വപ്ന നഗരിയിലെ ഏതാനും ദിവസങ്ങൾ 'യാത്രാ വിവരണമായ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം നാലിന് മലപ്പുറം പ്രസ് ക്ലബിൽ നടക്കും. മണമ്പൂർ രാജൻബാബു പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എൽ.എ പുസ്തകം ഏറ്റുവാങ്ങും. സമദ് മങ്കട അദ്ധ്യക്ഷത വഹിക്കും. നീന ശബരീഷ് പുസ്തക പരിചയം നടത്തും. നഗരസഭാ ചെയർപേഴ്സൺ റിനീഷ റഫീഖ് പങ്കെടുക്കും.