സമ്മർ ക്യാമ്പ്
Sunday 12 April 2026 12:10 AM IST
പെരിന്തൽമണ്ണ : സലഫി മസ്ജിദിന് കീഴിൽ ഓർഫൻ കുട്ടികൾക്കായി ക്രസ് ലൈഫിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസെഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി അംഗം കെ. മുഹമ്മദ് ജമാൽ അദ്ധ്യക്ഷത വഹിച്ചു. സലഫി മസ്ജിദ് ഇമാം ഒ.പി. ഫസ്ലുള്ള, വിസ്ഡം യൂത്ത് എൻവിഷൻ ചെയർമാൻ മുസ്തഫ മദനി, വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗം നിസാർ സ്വലാഹി, ഷരീഫ് കാര, ഷാമിൽ കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഡോ. കെ. റഫീദ ക്ലാസെടുത്തു.