ഷോൺ ജോർജ് സഭയെ വിമർശിച്ചിട്ടില്ലെന്ന് ബി.ജെ.പി
Sunday 12 April 2026 2:04 AM IST
തിരുവനന്തപുരം:ക്രിസ്ത്യൻ സഭയിലെ ചിലരുടെ നിലപാടിനെതിരെ ഷോൺ ജോർജ് നടത്തിയ വിമർശനത്തിന് പിന്തുണയുമായി ബി.ജെ.പി. ഷോൺ ജോർജ് സഭയെ വിമർശിച്ചിട്ടില്ലെന്നും കോൺഗ്രസ് പാർട്ടിയെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്ന ചില നേതാക്കളെയും അവർ നേതൃത്വം നൽകുന്ന മാധ്യമത്തെയുമാണ് വിമർശിച്ചതെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് വാർത്താ സമ്മേളനത്തിൽ
പറഞ്ഞു.
സഭാ നേതാക്കളുടെ ഉളളിൽ ക്രിസ്തുവാണ് വേണ്ടതെന്നും കോൺഗ്രസല്ലെന്നുമാണ് ഷോൺ ജോർജ് പറഞ്ഞത്.സഭയ്ക്ക് ബി.ജെ.പി.യെ വേണ്ടെങ്കിൽ അവരെ വേണ്ടെന്ന് ബി.ജെ.പി.ക്കും തീരുമാനിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.ഇത് വിവാദമായ സാഹചര്യത്തിലാണ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തിയത്.