ശോഭ 10 ലക്ഷം തി​രി​ച്ചു തന്നു: ടി​.ജി​. നന്ദകുമാർ

Sunday 12 April 2026 2:05 AM IST

കൊച്ചി​: ഭൂമി വിൽപ്പനയുടെ അഡ്വാൻസായി ശോഭ സുരേന്ദ്രൻ തന്നി​ൽ നി​ന്ന് വാങ്ങി​യ 10 ലക്ഷം രൂപ കഴി​ഞ്ഞ ദി​വസം മറ്റൊരാൾ വഴി​ തിരികെ തന്നതായി​ വി​വാദ വ്യവസായി​ ടി​.ജി​. നന്ദകുമാർ പറഞ്ഞു. ഇതുസംബന്ധിച്ച കേസുകൾ പിൻവലിക്കുമെന്നും അദ്ദേഹം

അറിയിച്ചു.

2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഇ.പി. ജയരാജൻ ബി.ജെ.പിയിൽ ചേരാൻ നന്ദകുമാർ വഴി ചർച്ചകൾ നടത്തിയെന്ന ശോഭയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നന്ദകുമാർ പണമിടപാടു കാര്യം ഉന്നയിച്ചത്. സഹോദരിയുടെ ഭൂമി വാങ്ങാനുള്ള കരാർ ലംഘിച്ചതിനാലാണ് പണം തിരികെ കൊടുക്കാത്തതെന്നായിരുന്നു ശോഭയുടെ മറുപടി. ഏപ്രിൽ 7ന് ഹരി മേനോൻ എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് പണമെത്തിയത്. ഇതിനായി മദ്ധ്യസ്ഥർ വഴിയാണ് തന്നോട് ബന്ധപ്പെട്ടതെന്നും നന്ദകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.