അമ്പലപ്പുഴ കൈവിടുമെന്ന് സി.പി.എം വിലയിരുത്തൽ

Sunday 12 April 2026 2:13 AM IST

ആ​ല​പ്പു​ഴ​ ​:​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷ​മു​ള്ള​ ​വി​ല​യി​രു​ത്ത​ലി​ൽ​ ​അ​മ്പ​ല​പ്പു​ഴ​യി​ൽ​ ​വി​ജ​യം​ ​ഉ​റ​പ്പി​ക്കാ​നാ​കാ​തെ​ ​സി.​പി.​എം.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​ചേ​ർ​ന്ന​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ൽ​ ​ബൂ​ത്തു​ത​ല​ ​ക​ണ​ക്കു​ക​ളു​ടെ​ ​അ​വ​ലോ​ക​ന​ത്തി​ലാ​ണ് ​അ​മ്പ​ല​പ്പു​ഴ​യി​ലെ​ ​പോ​രാ​ട്ടം​ ​ക​ടു​പ്പ​മാ​യി​രു​ന്നെ​ന്ന് ​നേ​തൃ​ത്വം​ ​വി​ല​യി​രു​ത്തി​യ​ത്. എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​എ​ച്ച്.​സ​ലാ​മി​ന് ​യു.​ഡി.​എ​ഫ് ​പി​ന്തു​ണ​യ്ക്കു​ന്ന​ ​സ്വ​ത​ന്ത്ര​ൻ​ ​ജി.​സു​ധാ​ക​ര​നെ​ക്കാൾ 8,​​000​ ​വോ​ട്ടു​ക​ളു​ടെ​ ​കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് ​പാ​ർ​ട്ടി​യു​ടെ​ ​ക​ണ​ക്ക്.​ ​പ​ര​മ്പ​രാ​ഗ​ത​ ​സി.​പി.​എം​ ​വോ​ട്ടു​ക​ളും​ ​ഉ​റ​ച്ച​ ​പാ​ർ​ട്ടി​ ​വോ​ട്ടു​ക​ളും​ ​ചോ​ർ​ന്നി​ട്ടി​ല്ലെ​ങ്കി​ലും​ ​അ​നു​ഭാ​വി​ക​ളു​ടെ​ ​വോ​ട്ടു​ക​ളി​ൽ​ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ​ബൂ​ത്തു​ത​ല​ ​നി​രീ​ക്ഷ​ണം.​ ​പു​തു​ത​ല​മു​റ​ ​വോ​ട്ടു​ക​ൾ​ ​ആ​ർ​ക്ക് ​അ​നു​കൂ​ല​മാ​കു​മെ​ന്ന​തി​ൽ​ ​വ്യ​ക്ത​ത​യി​ല്ലാ​തി​രി​ക്കെ​ ,​ഏ​തെ​ങ്കി​ലും​ ​അ​പ്ര​തീ​ക്ഷി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​അ​നു​കൂ​ല​മാ​യി​ ​രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ​ 5000​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​വും​ ​സി.​പി.​എം​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ജി.​സു​ധാ​ക​ര​ന് ​ബി.​ജെ.​പി​ ​വോ​ട്ടു​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ള്ള​താ​യും​ ​യോ​ഗം​ ​നി​രീ​ക്ഷി​ച്ചു.​ ​ക​ള​ർ​കോ​ട്,​ ​കൈ​ത​വ​ന,​ ​പ​ഴ​വീ​ട് ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​പാ​ർ​ട്ടി​ക്ക് ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​ ​നി​ഷ്പ​ക്ഷ​മ​തി​ക​ളു​ടെ​ ​വോ​ട്ടു​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​കി​ട്ടി​യി​ട്ടി​ല്ല.​ ​അ​രൂ​രി​ലെ​ ​ബൂ​ത്തു​ത​ല​ ​ക​ണ​ക്കു​ക​ൾ​ ​അ​വ​ലോ​ക​നം​ ​ചെ​യ്ത​പ്പോ​ൾ​ ​അ​റു​ന്നൂ​റോ​ളം​ ​വോ​ട്ടു​ക​ൾ​ക്ക് ​എ​ൽ.​ഡി.​എ​ഫ് ​പി​ന്നി​ലാ​ണെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.ചെ​ങ്ങ​ന്നൂ​ർ,​ ​മാ​വേ​ലി​ക്ക​ര,​ ​ചേ​ർ​ത്ത​ല​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വി​ജ​യം​ ​ഉ​റ​പ്പാ​ണെ​ന്നും​ ​വി​ല​യി​രു​ത്തി.​ ​ഹ​രി​പ്പാ​ട്,​ ​കു​ട്ട​നാ​ട് ​സീ​റ്റു​ക​ൾ​ ​ന​ഷ്ട​മാ​കു​മെ​ന്ന് ​ക​രു​തു​ന്ന​ ​സി.​പി.​എം,​ ​കു​ട്ട​നാ​ട്ടി​ൽ​ 7500​ ​ഓ​ളം​ ​വോ​ട്ടു​ക​ൾ​ക്ക് ​പി​ന്നി​ലാ​കു​മെ​ന്നും​ ​ക​ണ​ക്കാ​യി​ട്ടു​ണ്ട്.​ ​ സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ​ ​വി​ല​യി​രു​ത്ത​ലി​ന് ​ശേ​ഷം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റും​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ളും​ ​റി​പ്പോ​ർ​ട്ടിം​ഗി​നാ​യി​ ​വീ​ണ്ടും​ ​ചേ​രും. അതേസമയം അ​മ്പ​ല​പ്പു​ഴയിൽ 5000​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ക്കുമെന്ന് എ​ച്ച്.​സ​ലാം സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചു.