സർഗസമീക്ഷ ബാലസാഹിത്യ ശില്പശാല

Sunday 12 April 2026 3:41 PM IST

ആലുവ: മത്സരവേദികളല്ല, അവസരമാണ് പ്രതിഭാധനരായ കുട്ടികൾക്ക് ലഭ്യമാക്കേണ്ടതെന്ന് കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ. എടത്തല എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിൽ അക്ഷയ പുസ്തകനിധി സംഘടിപ്പിച്ച സർഗസമീക്ഷ ബാലസാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഒ.എസ് ഡയറക്ടർ സവിത അദ്ധ്യക്ഷയായി. പ്രവാസി കഥാകൃത്ത് പോയാലി സക്കീർ ഹുസൈൻ, ആർട്ടിസ്റ്റ് സി.വി. വാസുദേവൻ, സംഗീത സംവിധായകനും ഗായകനുമായ ശ്രീറാം സുശീൽ, പ്രശാന്തി ചൊവ്വര എന്നിവർ ക്ലാസെടുത്തു. സൂറത്ത് കേരള കലാസമിതി പ്രസിഡന്റ് സുരേഷ് പി. നായർ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി.