ഫുട്‌ബാൾ ക്യാമ്പിന് തുടക്കം
Sunday 12 April 2026 5:29 PM IST
വൈപ്പിൻ: സെവൻ ആരോസ് ഫുട്‌ബാൾ അക്കാഡമി സംഘടിപ്പിക്കുന്ന വേനലവധിക്കാല പരിശീലന ക്യാമ്പിന് തുടക്കമായി. എളങ്കുന്നപ്പുഴ ജി.എച്ച്.എസ്.എസ് ഗ്രൗണ്ട്, ഞാറക്കൽ ജയ്ഹിന്ദ് മൈതാനം, എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസ് ടർഫ് ഗ്രൗണ്ട്, ഏഴിക്കര പഞ്ചായത്ത് മൈതാനം എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണ് ക്യാമ്പ്. പതിനെട്ട് വയസ് വരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് 7293148601, 8157922259 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.