നഗരസഭ കുടുംബശ്രീയുടെ വിഷു ചന്ത
Sunday 12 April 2026 5:41 PM IST
കൊച്ചി: നഗരസഭ സൗത്ത് സി.ഡി.എസ് കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെയും ജൈവ പച്ചക്കറികളുടെയും വിഷുച്ചന്ത ആരംഭിച്ചു. കലൂർ സ്റ്റേഡിയത്തിന് മുന്നിൽ സജ്ജമാക്കിയ ചന്തയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി പൈനുതറ നിർവഹിച്ചു. വാർഡ് കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, സി.ഡി.എസ് ചെയർപേഴ്‌സൺ സരിത മനോജ്, വൈസ് ചെയർപേഴ്‌സൺ രത്മ രാജു, കൺവീനർ വത്സല, എക്സിക്യൂട്ടീവ് അംഗങ്ങളായ നിമിഷ, അസ്മത്ത്, സുനു പ്രദീപ്, ഷൈജ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങൾ ഉത്പാദിപ്പിക്കുന്ന വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ വരും ദിവസങ്ങളിലും വിഷു ചന്തയിൽ ലഭ്യമാകും.