പ്രീമിയർ ലീഗ് ആറാമത് സീസൺ സമാപനം
Monday 13 April 2026 12:13 AM IST
കാഞ്ഞങ്ങാട്: നാട്ടിലെ കുട്ടികളെയും മുതിർന്നവരെയും കായിക മൈതാനിയിൽ എത്തിച്ച് എ.കെ.ജി മോനാച്ച കായിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടന്ന മോനാച്ച പ്രീമിയർ ലീഗിന്റെ ആറാമത് സീസണിന് ആവേശകരമായ സമാപനം. നാട്ടിലെ കുട്ടികളും മുതിർന്നവരും ഓരോ ടീമിന്റെ ഭാഗമായി 5 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എഫ്.സി ബാഴ്‌സലോണ വിജയികളായി. കൊവ്വൽപള്ളി ടർഫ് അറിനയിൽ നടന്ന കായിക മത്സരം ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ടി. ഹരിഹരൻ അദ്ധ്യക്ഷനായി. ക്ലബ്ബ് സെക്രട്ടറി ശിവപ്രസാദ് മോനച്ച സ്വാഗതം പറഞ്ഞു. മോനാച്ച സൂപ്പർ ലീഗിന്റെ ഭാഗമായി വനിതകൾക്കും കുട്ടികൾക്കും സൗഹൃദ ഫുട്ബാൾ മത്സരവും നടത്തി. ആവേശകരമായ സീസൺ 6ലെ മത്സരങ്ങൾ കാണാൻ നാട്ടിലെ കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ എത്തിച്ചേർന്നു.