കുടുംബശ്രീ വിഷുച്ചന്ത
Monday 13 April 2026 12:18 AM IST
കാഞ്ഞങ്ങാട്: ഉത്സവവേളയിൽ ഉണ്ടാകുന്ന വിലക്കയറ്റം തടയുന്നതിനും കുടുംബശ്രീ അംഗങ്ങൾ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറി വിഷുവിന് മുഴുവനാളുകൾക്കും ലഭ്യമാക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ വിഷുച്ചന്തകൾ പ്രവർത്തനം തുടങ്ങി. ഫസ്റ്റ് സി.ഡി.എസിന്റെ ചന്ത പുതിയ കോട്ട മിനി സിവിൽ സ്റ്റേഷനു മുന്നിലും സെക്കൻഡ് സി.ഡി.എസിന്റെ ചന്ത ടൗൺഹാളിനു സമീപവുമാണ് പ്രവർത്തിക്കുന്നത്. വിവിധതരം പായസങ്ങളും ഉണ്ണിയപ്പവും വിഷു ചന്തയിൽ ലഭിക്കും. നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മഹമൂദ് മുറിയനാവി, സി.ഡി.എസ് ചെയർപേഴ്സൺമാരായ എം. പുഷ്പലത, പി.വി രത്ന, വൈസ് ചെയർപേഴ്സൽ എൻ.വി പ്രേമവല്ലി, കൺവീനർ കെ. ലത, സി.ഡി.എസ് അംഗങ്ങളായ കെ. ഗീത, എം. ശ്രീഷ്മ, എം. സുമ, എം. ഫാത്തിമ സംബന്ധിച്ചു.