കോൺഗ്രസിനോട് ലീഗ് വിലപേശില്ല: കുഞ്ഞാലിക്കുട്ടി

Monday 13 April 2026 12:52 AM IST
d

മലപ്പുറം: അധികാര പങ്കാളിത്തം സംബന്ധിച്ച എല്ലാ കാര്യങ്ങളും യു.ഡി.എഫ് സൗഹൃദപരമായ ചർച്ചകളിലൂടെ തീരുമാനിക്കുമെന്നും മന്ത്രിസ്ഥാനത്തിനായി കോൺഗ്രസിനോട് ഒരു തരത്തിലുള്ള വിലപേശലിനും മുസ്ലിം ലീഗ് മുതിരില്ലെന്നും മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷൻ പി.കെ.കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആരാകണം മുഖ്യമന്ത്രി എന്നത് കോൺഗ്രസ് തീരുമാനിക്കേണ്ട കാര്യമാണ്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കോ ചർച്ചകൾക്കോ ലീഗ് പ്രസക്തി നൽകുന്നില്ല. നിലവിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നിലനിറുത്തേണ്ടതില്ല. അതൊക്കെ ഔട്ട്‌ഡേറ്റഡ്' ആയ കാര്യങ്ങളാണ്. ലീഗ് മത്സരിച്ച എല്ലാ സീറ്റുകളിലും മികച്ച വിജയപ്രതീക്ഷയുണ്ടെന്നും ബഹുഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.