കുടുംബശ്രീ വിഷുചന്ത

Monday 13 April 2026 12:43 AM IST
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ വിഷുചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ വിഷുചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സുലൈഖ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. ബാബു മോൻ മുഖ്യാതിഥിയായി. കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിലാണ് കുടുംബശ്രീയുടെ വിഷുചന്ത പ്രവർത്തിച്ചുവരുന്നത്. കുടുംബശ്രീയുടെ കീഴിലെ വനിതാ കർഷക സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങളാണ് വിഷു ചന്തയിൽ വിൽക്കുന്നത്. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷൈജ വളപ്പിൽ, ബിജു പൂതക്കണ്ടി, അഷ്‌റഫ്‌, സംസാദ നജീബ്, പ്രിത, സജിത്ത് പാണ്ടിയാല, മുൻ മെമ്പർ ബുഷ്‌റ, ഹസ്ബിജ സക്കീർ ,​ ജിഷ ചോലക്ക മണ്ണിൽ പ്രസംഗിച്ചു.