സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

Monday 13 April 2026 12:50 AM IST
തോട്ടുമുക്കത്ത് നടന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് .

തോട്ടുമുക്കം: നവധാര ആർട്സ് ആന്റ് സ്പോർട്സ് ക്ലബും അരീക്കോട്‌ പത്തനാപുരം റിവോറ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് വാർഡ്‌ മെമ്പറും കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ സന്തോഷ്‌ സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. സജിത് പി.കെ അദ്ധ്യക്ഷത വഹിച്ചു. ഡോ.സഞ്ജീവ് എസ്. ചന്ദ്രൻ, ഡോ.ശ്രീകല കെ.എൻ, ഡോ.അർഷാദ് ഉച്ചക്കാവിൽ, ഡോ.ഹംനാസ് മുഹമ്മദ്‌, ഡോ.നവീന എസ് എന്നിവർ രോഗികളെ പരിശോധിച്ചു.

ഡോ.സഞ്ജീവ് എസ് ചന്ദ്രൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ഡോ.ശ്രീകല കെ.എൻ ക്ലാസെടുത്തു. സുഹാസ്‌ പി.കെ, ജയേഷ് കാട്ടുകുളങ്ങര, ഡോ.രാഗേഷ് എൻ.കെ, ജിനോ മാത്യു എന്നിവർ പ്രസംഗിച്ചു.