കുംഭമേള പെൺകുട്ടിയുടേയും ഭർത്താവിന്റെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Monday 13 April 2026 12:00 AM IST

കൊച്ചി: കഴിഞ്ഞവർഷം പ്രയാഗ്‌രാജിലെ കുംഭമേളയിൽ വൈറൽ താരമായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി ആരോപിച്ച് മദ്ധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവ് ഫർമാൻ ഖാനെയും പെൺകുട്ടിയെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20വരെ ത‍ടഞ്ഞു.

മലയാളം സിനിമയിൽ അഭിനയിക്കുന്ന തങ്ങൾ പ്രണയത്തിലായെന്നും മാർച്ച് 11ന് കേരളത്തിൽ വച്ചു വിവാഹിതരായെന്നും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയുള്ള മുൻകൂർ ജാമ്യഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി ആരോപിച്ച് പിതാവ് മദ്ധ്യപ്രദേശ് പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന പരാതിയും ഉന്നയിക്കുന്നുണ്ട്. പോക്സോക്കേസിൽ നടപടിക്കായി മദ്ധ്യപ്രദേശ് പൊലീസ് കേരളത്തിലേക്ക് എത്തുന്നതായി സമൂഹമാദ്ധ്യമ പോസ്റ്റിൽ അറിഞ്ഞുവെന്നും തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരോപണം വ്യാജമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. വിവാഹ സർട്ടിഫിക്കറ്റും പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഉൾപ്പെടെ ഹർജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

പെൺകുട്ടിയുടെ പിതാവ് ആദ്യം വിവാഹത്തെ എതിർത്തിരുന്നില്ല, പിന്നീട് ബന്ധുക്കളുടെ പ്രേരണയിൽ നിലപാട് മാറ്റിയതാണെന്നും ഹർജിയിൽ പറയുന്നു. കേസ് മറ്റെവിടെ രജിസ്റ്റർ ചെയ്താലും കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെങ്കിൽ കേരളത്തിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമെന്നുള്ള ‘സന്ദീപ് വർഗീസ് കേസി’ലെ കോടതി വിധിയും ഹർജിക്കാർ ചൂണ്ടിക്കാട്ടി. മദ്ധ്യപ്രദേശ് ഡി.ജി.പിക്ക് കോടതി നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ 8ന് കേസെടുത്തപ്പോഴും പൊലീസിന്റെ വിശദീകരണം ലഭിച്ചിട്ടില്ലെന്നാണ് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് അടുത്ത മാസം 20വരെ അറസ്റ്റ് തടഞ്ഞത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് ദേശീയ പട്ടികവർഗ കമ്മിഷൻ കണ്ടെത്തിയിരുന്നു.

വൈ​റ​ൽ​ ​താ​ര​ത്തി​ന്റെ ആ​ധാ​ർ​ ​കാ​ർ​ഡ് വ്യാ​ജ​മ​ല്ലെ​ന്ന് ​പൊ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കും​ഭ​മേ​ള​ ​വൈ​റ​ൽ​ ​താ​ര​ത്തി​ന്റെ​ ​വി​വാ​ഹ​ത്തി​ൽ​ ​ഒ​രു​ ​വീ​ഴ്ച​യും​ ​കേ​ര​ള​ ​പൊ​ലീ​സി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​പൊ​ലീ​സ് ​റി​പ്പോ​ർ​ട്ട്.​ ​പെ​ൺ​കു​ട്ടി​ ​ഹാ​ജ​രാ​ക്കി​യ​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​വ്യാ​ജ​മ​ല്ലെ​ന്നാ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​യു.​ഐ.​ഡി.​എ.​ഐ​ ​വെ​ബ്സൈ​റ്റി​ൽ​ ​പ​രി​ശോ​ധി​ച്ച് ​ഉ​റ​പ്പു​ ​വ​രു​ത്തി​യെ​ന്നും​ ​ഡി.​ജി.​പി​ ​റ​വാ​ഡ​ ​ച​ന്ദ്ര​ശേ​ഖ​റി​ന് ​തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ൽ​ ​എ​സ്.​പി​ ​ജു​വ​ന​പു​ടി​ ​മ​ഹേ​ഷ് ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​ ​ന​ൽ​കി​യ​ ​ആ​ധാ​ർ​ ​ന​മ്പ​റാ​ണ് ​ജ​ന​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലു​മു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​ജ​ന​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​സം​വി​ധാ​ന​മി​ല്ല.​ ​ഈ​ ​മാ​സം​ 22​ന് ​ദേ​ശീ​യ​ ​പ​ട്ടി​ക​ ​വ​ർഗ ക​മ്മീ​ഷ​ൻ​ ​മു​മ്പാ​കെ​ ​ഡി.​ജി.​പി​ ​ഇ​ത് ​സ​മ​ർ​പ്പി​ക്കും.​വി​വാ​ഹ​ ​സ​മ​യ​ത്ത് ​പെ​ൺ​കു​ട്ടി​ക്ക് ​പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല​ന്ന​ ​ക​മ്മീ​ഷ​ന്റെ​ ​ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ​മ​ദ്ധ്യ​പ്ര​ദേ​ശ് ​പൊ​ലീ​സ് ​ഫ​ർ​മാ​ൻ​ ​ഖാ​നെ​തി​രെ​ ​പോ​ക്‌​സോ​ ​കേ​സെ​ടു​ത്ത​ത്.​ ​മാ​ർ​ച്ച് 11​ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​അ​രു​മാ​നൂ​ർ​ ​ശ്രീ​ ​ന​യി​നാ​ർ​ ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു​ ​വി​വാ​ഹം.​ ​വി​വാ​ഹ​ ​സ​മ​യ​ത്ത് ​പെ​ൺ​കു​ട്ടി​ക്ക് 16​ ​വ​യ​സും​ ​ര​ണ്ട് ​മാ​സ​വും​ ​മാ​ത്ര​മാ​യി​രു​ന്നു​ ​പ്രാ​യ​മെ​ന്ന് ​ദേ​ശീ​യ​ ​പ​ട്ടി​ക​വ​ർ​ഗ​ ​ക​മ്മീ​ഷ​ൻ​ ​ക​ണ്ടെ​ത്തി.​ ​വി​വാ​ഹ​ത്തി​നാ​യി​ ​വ്യാ​ജ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​മി​ച്ചെ​ന്നാ​ണ് ​ക​മ്മീ​ഷ​ന്റെ​ ​ക​ണ്ടെ​ത്ത​ൽ.​ 2009​ ​ഡി​സം​ബ​ർ​ 30​നാ​ണ് ​പെ​ൺ​കു​ട്ടി​ ​ജ​നി​ച്ച​തെ​ന്ന് ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​ആ​ശു​പ​ത്രി​ ​രേ​ഖ​ക​ൾ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​വി​വാ​ഹ​ത്തി​നാ​യി​ ​വ്യാ​ജ​ ​ജ​ന​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​മ്മി​ച്ച​താ​യും​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.​ ​ഇ​തോ​ടെ​യാ​ണ് ​ഫ​ർ​മാ​ൻ​ ​ഖാ​നെ​തി​രെ​ ​പോ​ക്‌​സോ​ ​നി​യ​മ​പ്ര​കാ​രം​ ​കേ​സെ​ടു​ത്ത​തും​ ​കേ​ര​ള,​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​ഡി.​ജി.​പി​മാ​രോ​ട് ​ഹാ​ജ​രാ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​തും.