സ്നേഹ സംഗമം സംഘടിപ്പിച്ചു

Monday 13 April 2026 12:55 AM IST
സ്നേഹ സംഗമം

കോഴിക്കോട്: ജീവനം കാൻസർ സൊസൈറ്റി കോഴിക്കോട് ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹ സംഗമം നടത്തി. കാൻസർ രോഗികളും അതിജീവിതരും കുടുംബാംഗങ്ങളും പങ്കെടുത്ത സ്നേഹ സംഗമം ആത്മവിശ്വാസം പങ്കുവെക്കുന്ന വേദിയായി. കോഴിക്കോട് ജില്ലാ സെക്രട്ടറി അനുശ്രീ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനിൽ അദ്ധ്യക്ഷത വഹിച്ചു. കാൻസർ സർജൻ ഡോ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യപ്രഭാഷണം നടത്തി. പ്രജിത് കണ്ണൂർ, മനോജ് കാളിയമ്പലം, വികാസ് ബാലുശ്ശേരി, സുരേഷ് മലപ്പുറം, ഷെഫീഖ് മലപ്പുറം, സാന്ദ്ര എന്നിവർ പ്രസംഗിച്ചു.