സദ്യയും കണിക്കിറ്റുമായി ലുലുവിൽ വിഷു ഓഫർ

Monday 13 April 2026 12:21 AM IST

കൊച്ചി: വിഷുവിന് ലുലു ഹൈപ്പർമാർക്കറ്റിൽ മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങൾക്കും പലവ്യഞ്ജന സാധനങ്ങൾക്കും ഓഫർ ലഭ്യമാണ്. വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്‌സ് പായസ പാക്കറ്റുകളും 799 രൂപയുടെ വിഷുക്കണി കിറ്റും ഒരുക്കിയിട്ടുണ്ട്. ഇന്ന് മുതൽ കണി കിറ്റ് ലഭ്യമാണ്. കണിവെള്ളരി, തേങ്ങ, മുന്തിരി തുടങ്ങി സമൃദ്ധമായ പഴം പച്ചക്കറി വിഭവങ്ങളും കസവ് മുണ്ടും കണ്ണാടിയും അടങ്ങുന്നതാണ് വിഷുക്കണി കിറ്റ്. 549 രൂപയ്ക്ക് പാലട പ്രഥമനും, പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25 ലധികം വിഭവങ്ങളുമായി വിഷു സ്‌പെഷ്യൽ സദ്യയും ഒരുക്കുന്നുണ്ട്. 7306112600, 7306112599 എന്ന വാട്‌സ് ആപ്പ് നമ്പറുകളിലൂടെ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് വിഷുദിനത്തിൽ രാവിലെ 11മുതൽ ഉച്ചയ്ക്ക് 2വരെ ഹൈപ്പർമാർക്കറ്റിൽ നിന്ന് സദ്യ നേരിട്ട് വാങ്ങാം. ലുലു ഫാഷൻ സ്റ്റോറിൽ സ്‌പെഷ്യൽ മെൻസ്, ലേഡിസ്, കുട്ടികളുടെ വസ്ത്രങ്ങളും ലുലു കണക്ട് സ്റ്റോറിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും മികച്ച ഓഫറിൽ ലഭ്യമാണ്.