എസ്.ബി.ഐ യൂത്ത് ഫോർ ഇന്ത്യ കോൺക്ലേവ്

Monday 13 April 2026 12:24 AM IST

കൊച്ചി: എസ്.ബി.ഐ ഫൗണ്ടേഷന്റെ പ്രധാന പദ്ധതിയായ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന്റെ(വൈ.എഫ്.ഐ) വാർഷിക കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 150ൽ അധികം നവീന യുവസംരംഭകർ പങ്കെടുത്ത കോൺക്ലേവ് ഗ്രാമീണ വികസനത്തിലെ അടിസ്ഥാന ഇടപെടലുകൾ പദ്ധതികളുടെ വിവരങ്ങൾ പങ്കിടാനും സഹകരണവും അറിവ് കൈമാറ്റവും ശക്തിപ്പെടുത്താനും സഹായിക്കുന്ന സജീവ വേദിയായി. എസ്.ബി.ഐ മാനേജിംഗ് ഡയറക്ടർ സ്വപൻ ധർ, പ്രസിഡന്റും സി.ഒ.ഒയുമായ ജഗന്നാഥ് സാഹു, എസ്.ബി.ഐ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന്റെ പ്രോഗ്രാം മേധാവി ഗ്യാൻ പ്രകാശ് എന്നിവർ പങ്കെടുത്ത കോൺക്ളേവിൽ സാമൂഹിക നവീകരണത്തിലും ഗ്രാമവികസനത്തിലും യുവാക്കൾ നടത്തിയ ഇടപെടലുകൾ ചർച്ച നടത്തി.

കാപ്ഷൻ

എസ്.ബി.ഐ യൂത്ത് ഫോർ ഇന്ത്യ കോൺക്ലേവിന്റെ കൊച്ചിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ സ്വപൻ ധർ, പ്രസിഡന്റും സി.ഒ.ഒയുമായ ജഗന്നാഥ് സാഹു, എസ്.ബി.ഐ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന്റെ പ്രോഗ്രാം മേധാവി ഗ്യാൻ പ്രകാശ് എന്നിവർ