ആശാ ഭോസ്‌ലെ അതുല്യ സംഗീതജ്ഞ: മുഖ്യമന്ത്രി
Monday 13 April 2026 12:26 AM IST
തിരുവനന്തപുരം: ഇന്ത്യൻ സംഗീതത്തെ ലോക നെറുകയിലെത്തിച്ച അതുല്യ സംഗീതജ്ഞയായിരുന്നു ആശാ ഭോസ്‌ലെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന അപൂർവ ബഹുമതിക്ക് ഉടമയായ അവർ ലോക സംഗീതരംഗത്തെ അസാമാന്യ പ്രതിഭയായിരുന്നു. മലയാളത്തിൽ ഒരു ഗാനമേ പാടിയിട്ടുള്ളുവെങ്കിലും ആശാജിയുടെ അന്യഭാഷാ ഗാനങ്ങളെ നെഞ്ചേറ്റിയവരാണ് മലയാളികളെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.