കുമാരനാശാൻ ജന്മദിന സമ്മേളനം
Monday 13 April 2026 12:41 AM IST
മാന്നാർ: ശ്രീനാരായണ ഗുരുദേവന്റെ പ്രിയ ശിഷ്യനും എസ്.എൻ.ഡി.പി യോഗം സ്ഥാപക ജനറൽ സെക്രട്ടറിയും മഹാകവിയുമായ കുമാരനാശാന്റെ 154ാമത് ജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ കുരട്ടിക്കാട് 72ാം ശാഖാവക വിളയിൽ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടന്നു. ജന്മദിന സമ്മേളനം മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, അനിൽകുമാർ ടി.കെ, ഗിരിജ ഓമനക്കുട്ടൻ, പി.ഡി ഗോപി എന്നിവർ പ്രസംഗിച്ചു.