വാർഷിക മഹോത്സവം
Monday 13 April 2026 12:41 AM IST
മലയാലപ്പുഴ: എസ്.എൻ.ഡി.പി യോഗം 1237-ാം മലയാലപ്പുഴ കോഴികുന്നം ശാഖയിലെ ഗുരു മന്ദിരത്തിലെ പുന:പ്രതിഷ്ഠ വാർഷിക മഹോത്സവം നടന്നു. പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.എസ് സോമൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, യൂണിയൻ കമ്മിറ്റിയംഗം കെ.അബു, ശാഖ വൈസ് പ്രസിഡന്റ് കെ.എൻ.ഭാസുരൻ, വനിതാ സംഘം സെക്രട്ടറി വിമൽ സിന്ധു എന്നിവർ സംസാരിച്ചു.