ജെ എസ് വി ബി എസ് ഉദ്ഘാടനം
Monday 13 April 2026 12:46 AM IST
വി.കോട്ടയം : സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നേതൃത്വത്തിൽ നടത്തുന്ന ജെ.എസ്.വി.ബി.എസ് വികാരി ഫാ.സാജൻ ടി.ജോൺ ഉദ്ഘാടനം ചെയ്തു. ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി പടിയറ ജോൺ രാജു, സെക്രട്ടറി മോൺസൻ ജോർജ്ജ്, ഷൈല ഷിബു, അനു സി ജോൺ, ബീനാതോമസ്, സുജ മോൺസൻ, ജോർജ്ജ് തോമസ് ,അലൻ മാത്യൂ, ബിനോയി കെ ഡാനിയേൽ, വിൽസി സാമുവൽ,ജെസ്സി റെജി, ഷീലാ ജോയി എന്നിവർ പ്രസംഗിച്ചു.