സ്പെഷ്യൽ കൺവെൻഷൻ
Monday 13 April 2026 12:52 AM IST
കരുനാഗപ്പള്ളി: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ കരുനാഗപ്പള്ളി ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ കൺവെൻഷൻ കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ആർ.സുരേഷ് ബാബു അദ്ധ്യക്ഷനായി. അഡ്വ. എം.എസ്.താര, ഡോ. സുജിത്ത് വിജയൻ പിള്ള, സംസ്ഥാന ട്രഷറർ സി.ആർ.റോബിൻ, പെൻഷണേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.ഷാജി ശർമ്മ, ആദർശ്, വിനോദ് പുകഴേന്തി, ഡി.ശ്രീകുമാർ, എന്നിവർ സംസാരിച്ചു, ഗ്രൂപ്പ് സെക്രട്ടറി നന്ദി പറഞ്ഞു.