ബോധവത്കരണ ക്ലാസ്
Monday 13 April 2026 12:53 AM IST
കരുനാഗപ്പള്ളി: തഴവ കടത്തൂർ പാഴൂർ തങ്കയത്തിൽ ക്ഷേത്ര യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ' മാതൃ - മകൾ സൗഹൃദം, ആരോഗ്യവും ആത്മവിശ്വാസവും' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ക്ളാസ് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.എസ്.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. കടമ്പനാട് പി.എച്ച് സെന്ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കെ.പ്രീത ക്ലാസ് നയിച്ചു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി രവീന്ദ്രൻ കൊച്ചയത്ത് അദ്ധ്യക്ഷനായി. യുവജന കൂട്ടായ്മ രക്ഷാധികാരി റെജി.എസ്. തഴവ, സുനിൽ എന്നിവർ സംസാരിച്ചു.