കോട്ടാത്തല കിഴക്ക് ശ്രീമഹാദേവർ ക്ഷേത്രം

Monday 13 April 2026 12:54 AM IST
ക്ഷേത്രം

കൊട്ടാരക്കര: കോട്ടാത്തല കിഴക്ക് ശ്രീമഹാദേവർ ക്ഷേത്രത്തിലെ മകയിരം തിരുന്നാൾ മഹോത്സവം 20, 21 തീയതികളിൽ നടക്കും. 20ന് രാവിലെ 6ന് പൊങ്കാല, വൈകിട്ട് 7ന് ഉദ്ഘാടന സമ്മേളനം. ഗ്രാമപഞ്ചായത്തംഗം അജിത അശോകൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് രാജീവൻ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി വിഷ്ണു നമ്പൂതിരി ദീപം തെളിക്കും. 7.30ന് കൈകൊട്ടിക്കളി, 9ന് നൃത്തനൃത്യങ്ങൾ. 21ന് രാവിലെ 9ന് കലശപൂജ, വൈകിട്ട് 4ന് കെട്ടുകാഴ്ച, തുടർന്ന് കൈകൊട്ടിക്കളി, രാത്രി 9ന് ഗാനമേള.