പുസ്തകങ്ങൾ സമ്മാനിച്ചു

Monday 13 April 2026 12:55 AM IST

ചാത്തന്നൂർ: വേനലവധിയുടെ ഭാഗമായി കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിക്കുന്ന പദ്ധതി പ്ലാക്കാട് കൈത്തറി റേഡിയോ മുക്കിൽ വാർഡ് മെമ്പർ ടി.എസ്.ബിനോയ് ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ സന്തോഷ് പ്രിയന്റെ നേതൃത്വത്തിലാണ് ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പ്രദേശങ്ങളിൽ കുട്ടികൾക്കായി പുസ്തകങ്ങൾ സൗജന്യമായി എത്തിച്ചുനൽകുന്നത്. കുടുംബശ്രീ സി.ഡി.എസ് മുൻ അംഗം ദർശന വിനോദ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മനില, സി.ഡി.എസ് അംഗം വി.കെ.സിന്ധു തുടങ്ങിയവർ സംസാരിച്ചു. മികച്ച പുസ്തക ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നവർക്ക് മേയ് അവസാനം സമ്മാനം നൽകും.