മിൽമ പാൽ വിതരണം തടസപ്പെട്ടു

Monday 13 April 2026 12:57 AM IST

കൊല്ലം: തേവള്ളിയിലെ മിൽമ ഡയറി പ്ലാന്റിന്റെ സാങ്കേതിക തകരാർ മൂലം ജില്ലയിൽ ഇന്നലെ മിൽമപാൽ വിതരണം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പാൽ വിതരണം പൂർണമായും തടസപ്പെട്ടത്. കഴിഞ്ഞ വർഷം ഓണത്തിന്റെ സമയത്തും പ്ലാന്റിന് തകരാർ സംഭവിച്ചിരുന്നതായി അധികൃതർ പറഞ്ഞു. ഓട്ടോമാറ്റിക് സംവിധാനത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. കമ്പനി ടെക്നീഷ്യൻമാർ ഇന്ന് രാവിലെ എത്തി തകരാർ പരിഹരിക്കുമെന്നും പാൽ വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും.