ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് ലക്ഷങ്ങൾ

Monday 13 April 2026 12:58 AM IST

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭക്ഷണം വിളമ്പി നേട്ടം കൊയ്ത് കൊല്ലം കുടുംബശ്രീ. ആകെ 3065910 രൂപയുടെ വിറ്റുവരവാണ് നേടിയത്. ജില്ലയിലെ 231 കുടുംബശ്രീ കഫേ സംരംഭകരാണ് ഉദ്യമത്തിൽ അണിചേർന്നത്.

ജില്ലയിലെ ആറ് കളക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സെന്ററുകളിൽ 14 കഫെ യൂണിറ്റുകൾ ഭക്ഷണം വിളമ്പി. കഴിഞ്ഞ 8ന് ചായ, ലഘുകടി, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവ വിതരണം നടത്തി. 381340 രൂപയുടെ വിറ്റ് വരവ് നേടി. പോളിംഗ് ബൂത്തുകളിൽ 9ന് ചായ, ലഘുകടി, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ എന്നിവ വഴി 2384570 രൂപയാണ് നേടിയത്. പൂർണമായും ഹരിത ചട്ടം പലിച്ചായിരുന്നു ഭക്ഷണ വിതരണം. ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും ഏകീകൃത മെനു പ്രകാരമാണ് ഭക്ഷണ വിതരണം നടത്തിയത്.