പ്രത്യേക സംഘം അന്വേഷിക്കണം: കെ.സി
നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകണം. നിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ നിയമ പോരാട്ടത്തിന് എല്ലാ സഹായവും നൽകും. -കെ.സി.വേണുഗോപാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി
നിതിൻ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രിൻസിപ്പലിനെതിരെയും കർശനനടപടി സ്വീകരിക്കണം.രണ്ട് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്ത് അവസാനിപ്പിക്കേണ്ട വിഷയമല്ലിത്.നല്ല മാർക്കോടെ പാസായ, സമൂഹത്തിന് മുതൽക്കൂട്ടാകേണ്ട ഒരു വിദ്യാർത്ഥിയെയാണ് ഇല്ലാതാക്കിയത്. -ജസ്റ്റിസ് ബി. കെമാൽപാഷ, കേരള ഹൈക്കോടതി മുൻ ജഡ്ജി
കുട്ടികളെ ജാതീയമായി അധിക്ഷേപിക്കുന്നത് തടയാൻ കേരളത്തിൽ നിയമം അനിവാര്യമാണ്.കേരളം അപമാനഭാരത്താൽ തലകുനിച്ച് നിൽക്കേണ്ടിവരികയാണ്.ഒരു കുടുംബത്തിന്റെ സ്വപ്നവും പ്രതീക്ഷയുമാണ് ഇല്ലാതായത്. -വി.ഡി.സതീശൻ, പ്രതിപക്ഷനേതാവ്
കോളേജ് അദ്ധ്യാപകരിൽ നിന്ന് ജാതീയ അധിക്ഷേപത്തിനും കടുത്ത മാനസിക സമ്മർദ്ദത്തിനും നിതിൻ വിധേയനായെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണം. നിതിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ കോൺഗ്രസ് ഒപ്പമുണ്ടാകും. -സണ്ണി ജോസഫ്, കെ.പി.സി.സി പ്രസിഡന്റ്
കോളേജിൽ നിതിൻരാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത ഞെട്ടിക്കുന്നതാണ്.നിതിന്റെ കുടുംബത്തിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയും നൽകും.കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. -വി.ശിവൻകുട്ടി, മന്ത്രി
നിതിൻരാജിന്റെ ദുരൂഹമരണത്തിൽ ഉന്നതല അന്വേഷണം വേണം.വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ജാതി വർണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സർക്കാർ ഗൗരവമായി കണക്കിലെടുക്കണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം -രമേശ് ചെന്നിത്തല, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം
ജാതി അധിക്ഷേപത്തെ തുടർന്ന് വിദ്യാർത്ഥിക്ക് ജീവൻ വെടിയേണ്ടി വരുന്നത് കേരളത്തിന് അപമാനമാണ്.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇത്തരം കാര്യങ്ങൾ തുടരെ തുടരെ ഉണ്ടാകുന്നത് ഗൗരവമായി എടുക്കേണ്ടതാണ് -വി.മുരളീധരൻ, മുൻ കേന്ദ്രമന്ത്രി
നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ ഗൗരവത്തോടെ പരിശോധിക്കണം.ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് കുടുംബം ഉയർത്തുന്നത്.ഇതു പരിശോധിച്ച് കർശനമായ നടപടി സ്വീകരിക്കണം -എം.വി.ഗോവിന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറി