നവകേരള സർവേ ചെലവ് 13 കോടിയെന്ന് സർക്കാർ സുപ്രീംകോടതിയിൽ
Monday 13 April 2026 12:36 AM IST
ന്യൂഡൽഹി: നവകേരള സർവേ ചെലവ് 13 കോടിയിൽപ്പരമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വോളന്റിയർമാരുടെ യാത്ര, പരിശീലന പരിപാടികൾ എന്നിവയ്‌ക്കടക്കം 13,04,20715 കോടി ചെലവിട്ടെന്ന് സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. സർവേയ്‌ക്കായി വകയിരുത്തിയ 20 കോടിയുടെ വിശദമായ കണക്ക് സമർപ്പിക്കണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. നവകേരള സർവേ തടഞ്ഞ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലായിരുന്നു നടപടി. ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്‌തിരുന്നു. സർവേ നടത്തുന്നതിൽ എന്താണ് തെറ്രെന്നും ചോദിച്ചിരുന്നു.
ബ്രോഷർ - 5.54 കോടി
വോളന്റിയർമാരുടെ യാത്ര - 1.45 കോടി
കത്ത് അച്ചടിക്കാൻ ചെലവായത് ഒരു കോടി
സോഷ്യൽ മീഡിയ ക്യാമ്പെയിൻ - 20 ലക്ഷം