പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
Tuesday 14 April 2026 12:28 AM IST
നരിപ്പറ്റ: തിരഞ്ഞെടുപ്പ് ദിവസം കുമ്പളചോല ബൂത്ത് ഏജന്റ് പി.കെ . കുമാരൻ, കമ്മായി കുഞ്ഞിക്കണ്ണൻ എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പി ച്ചതിൽ യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം യു.ഡി.എഫ് നാദാപുരം നിയോജകമണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.എൻ.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മോഹനൻ പാറക്കടവ്, പി.അരവിന്ദൻ, ജമാൽ കോരൻങ്കോട്, മൊയ്‌തു, കൊരങ്കോട്, അനസ് നങ്ങാണ്ടി, എം. കുഞ്ഞിക്കണ്ണൻ, ഹമീദ് കെ. എം എന്നിവർ പ്രസംഗിച്ചു. സി.കെ. നാണു, ടി.പി. വിശ്വനാഥൻ, പി.പി രാജൻ, പി.കെ. പ്രസാദ്, രജീഷ് പയ്യെക്കേണ്ടി, ശ്രീധരൻ ആലക്ക കണ്ടി,നാണു ആലക്കലാണ്ടി, ബഷീർ കെ. സി, ചന്ദ്രൻ കുമ്പള ചോല തുടങ്ങിയവർ നേതൃത്വം നൽകി.